TRENDING:

ഇങ്ങള് ഫുട്ബോൾ കമൻ‌റി പറേണ പെണ്ണിനെ കണ്ടിണ്ടാ? കല്യാണി പ്രിയദർശന്റെ 'ശേഷം മൈക്കിൽ ഫാത്തിമ' ട്രെയിലർ

Last Updated:

ഫുട്ബോൾ കമന്റേറ്ററായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന “ശേഷം മൈക്കിൽ ഫാത്തിമ” യുടെ ട്രെയിലർ റിലീസായി. നവംബർ 17 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്‌. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു.
news18
news18
advertisement

ഫുട്ബോൾ കമന്റേറ്ററായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതുമയുള്ള ചിത്രമാണിത്.

കിംഗ് ഖാനും ദളപതിയും ഒന്നിച്ച്; 3000 കോടി ക്ലബ്ബ് ലോഡിങ് എന്ന് ആറ്റ്ലീ

വിജയ് ചിത്രം ലിയോ, ജവാൻ, ജയ്ലർ എന്നീ ചിത്രങ്ങളുടെ ബോക്സ്‌ ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.

advertisement

‘മൈക്കിളപ്പന്‍ കൂളിങ് ഗ്ലാസും വെച്ച് ഇറങ്ങിയോ’ ! തരംഗമായി മമ്മൂട്ടിയുടെ ‘ബസൂക്ക’ പോസ്റ്റര്‍

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ : രഞ്ജിത് നായർ, ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ് ,എഡിറ്റർ : കിരൺ ദാസ്, ആർട്ട് : നിമേഷ് താനൂർ,കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി : യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ : റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ : ഐശ്വര്യ സുരേഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഇങ്ങള് ഫുട്ബോൾ കമൻ‌റി പറേണ പെണ്ണിനെ കണ്ടിണ്ടാ? കല്യാണി പ്രിയദർശന്റെ 'ശേഷം മൈക്കിൽ ഫാത്തിമ' ട്രെയിലർ
Open in App
Home
Video
Impact Shorts
Web Stories