'മൈക്കിളപ്പന്‍ കൂളിങ് ഗ്ലാസും വെച്ച് ഇറങ്ങിയോ' ! തരംഗമായി മമ്മൂട്ടിയുടെ 'ബസൂക്ക' പോസ്റ്റര്‍
- Published by:Arun krishna
- news18-malayalam
Last Updated:
തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനായ ഡീനോ ഡെന്നിസ് ആണ് ചിത്രത്തിന്‍റെ സംവിധാനം
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ സെക്കൻഡ് ലുക്കും പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം മേനോൻ സുപ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.
‘കാപ്പ’യുടെ വൻ വിജയത്തിന് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. റിലീസിനൊരുങ്ങി നിൽക്കുന്ന ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഈ കൂട്ടുകെട്ടിൽ ഒരുക്കുന്ന സിനിമയാണ്. പിആർഒ: ശബരി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 12, 2023 8:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മൈക്കിളപ്പന്‍ കൂളിങ് ഗ്ലാസും വെച്ച് ഇറങ്ങിയോ' ! തരംഗമായി മമ്മൂട്ടിയുടെ 'ബസൂക്ക' പോസ്റ്റര്‍