TRENDING:

കോവിഡ് മുക്തി നേടി ലൊക്കേഷനിൽ; ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണ് ഹാസ്യതാരം മരിച്ചു

Last Updated:

അതുല്യമായ ശബ്ദത്തിന് ഉടമയായിരുന്നു സുധാകർ. സംഭാഷണങ്ങൾ കൃത്യമായ രീതിയിൽ പറയുന്ന അദ്ദേഹത്തിനെ തേടി നിരവധി ഹാസ്യവേഷങ്ങൾ എത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: കോവിഡിൽ നിന്ന് രോഗമുക്തി നേടി ഷൂട്ടിംഗിനായി എത്തിയ നടൻ ലൊക്കേഷനിൽ കുഴഞ്ഞുവീണ് മരിച്ചു.പ്രശസ്ത കന്നഡ ഹാസ്യതാരമായ റോക്ക് ലിൻ സുധാകർ ആണ് ഷൂട്ടിംഗിനിടെ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
advertisement

വ്യാഴാഴ്ച ഷൂട്ടിംഗിനിടെ മേക്കപ്പ് റൂമിലേക്ക് പോയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഒരു മാസം മുമ്പ് കോവിഡ് 19 സ്ഥിരീകരിച്ച അദ്ദേഹം കഴിഞ്ഞയിടെ ആയിരുന്നു രോഗമുക്തി നേടിയത്. രോഗം ഭേദമായതിനെ തുടർന്ന് ഷൂട്ടിംഗിനായി ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു.

പ്രശസ്ത സംവിധാകനായ യോഗരാജ് ഭട്ടിന്റെ പഞ്ചരംഗി എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് അദ്ദേഹം എത്തിയത്. ആദ്യചിത്രം തന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. 'സുഗർ ലെസ്സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു നടൻ കുഴഞ്ഞുവീണ് മരിച്ചത്.

You may also like:കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും'; ട്രോളുമായി മന്ത്രി എംഎം മണി [NEWS]കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു [NEWS] തൃശ്ശൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്‍ [NEWS]

advertisement

അതുല്യമായ ശബ്ദത്തിന് ഉടമയായിരുന്നു സുധാകർ. സംഭാഷണങ്ങൾ കൃത്യമായ രീതിയിൽ പറയുന്ന അദ്ദേഹത്തിനെ തേടി നിരവധി ഹാസ്യവേഷങ്ങൾ എത്തി. 2010ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു പഞ്ചരംഗി. ലക്ഷ്യബോധമില്ലാത്ത മകന്റെ ജീവിതത്തിൽ അതൃപ്തനായ പിതാവായി വളരെ മികച്ച പ്രകടനം ആയിരുന്നു അദ്ദേഹം കാഴ്ച വച്ചത്.

ഭട്ടിന്റെ തുടർന്നുള്ള ചിത്രങ്ങളായ ‘പരമാത്മ’ (2011), ‘ഡ്രാമ’ (2012), ‘വാസ്തു പ്രകാര’ (2014) എന്നിവയിലും സുധാകർ അഭിനയിച്ചിരുന്നു.

ഉപേന്ദ്ര സംവിധാനം ചെയ്ത 'സൂപ്പർ' (2010), സന്തോഷ് ആനന്ദ്രാമിന്റെ 'മിസ്റ്റർ ആൻഡ് മിസിസ് രാമചാരി (2014) പ്രശാന്ത് രാജിന്റെ' സൂം '(2016), സുനിയുടെ 'ചമക് '(2017), സുരിയുടെ 'ടഗാരു' (2018) എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കോവിഡ് മുക്തി നേടി ലൊക്കേഷനിൽ; ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണ് ഹാസ്യതാരം മരിച്ചു
Open in App
Home
Video
Impact Shorts
Web Stories