ഇന്റർഫേസ് /വാർത്ത /Corona / Breaking| കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു

Breaking| കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്

KM Abhijith| ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവക്കാണ് കേസെടുത്തത്.

  • Share this:

തിരുവനന്തപുരം: കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തത്. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായരുടെ പരാതിയില്‍ പോത്തൻകോട് പൊലീസാണ് കേസെടുത്തത്. അഭിജിത്തിനെ സഹായിച്ച ആരോഗ്യ പ്രവർത്തകനെതിരെയും കേസെടുത്തേക്കും.

Also Read- കോവിഡ് പരിശോധനക്ക് പേര് മറച്ചുവെച്ചുവെന്ന് പരാതി; വിശദീകരണവുമായി KSU നേതാവ് കെ എം അഭിജിത്

കെ എം അബി എന്ന പേരിൽ മറ്റൊരു കെ.എസ്.യു നേതാവിന്റെ വിലാസത്തിലാണ് അഭിജിത്ത് പരിശോധന നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം കാണാനില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരിശോധനയ്ക്ക് നൽകിയ വിലാസത്തിൽ തന്നെ ക്വറന്റീനിലാണെന്ന് കെ എം അഭിജിത്ത് വ്യക്തമാക്കി.

Also Read- സംസ്ഥാനത്ത് ഗുരുതരസ്ഥിതിവിശേഷം; 5000 കടന്ന് പ്രതിദിന കോവിഡ് രോഗികൾ

ഇന്നലെ പോത്തൻകോട് പഞ്ചായത്തിൽ 19 പേർ കൊവിഡ് പോസിറ്റീവ് ആയിരുന്നു. പോത്തൻകോട്ടെ വാർഡായ പ്ലാമൂട്ടിൽ മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ രണ്ട് പേരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മൂന്നാമൻ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്ന ആരോഗ്യ പ്രവർത്തകരുടെ അന്വേഷണത്തിലാണ് ഇത് കെ എം അഭിജിത്താണെന്ന് മനസിലായത്.

Also Read- കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗാദി കോവിഡ് ബാധിച്ചു മരിച്ചു

പേരും വിലാസവും നൽകിയത് ഒപ്പമുണ്ടായിരുന്ന ബാഹുൽ കൃഷ്ണയായിരുന്നുവെന്നും കെ എം അഭി എന്നുമാത്രം രേഖകളിൽ വന്നത് ക്ലറിക്കൽ മിസ്റ്റേക്കാകാമെന്നുമായിരുന്നു അഭിജിത്ത് പ്രതികരിച്ചത്. സ്വദേശം ആയതുകൊണ്ട് ബാഹുൽ ആണ്‌ എല്ലാം ചെയ്തത്. ബാഹുലിന്റേയും ഇപ്പോൾ ക്വറന്റീനിൽ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ്‌ ടെസ്റ്റ്‌ ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ ആരോഗ്യപ്രവർത്തകരെ അറിയിച്ചുകൊണ്ട് ഇതേ വീട്ടിൽ  കഴിയുകയാണെന്നും എന്നിട്ടും തന്നെ കാണാൻ ഇല്ലെന്നും കള്ള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണെന്നും അഭിജിത്ത് ആരോപിച്ചിരുന്നു.

''പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും... ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും... ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും.... അപ്പോഴും ഓർക്കേണ്ടത് ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌ എന്നത് മാത്രമാണ്...ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്.''- അഭിജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

രോഗം പടർത്താൻ ബോധപൂർവ്വം ശ്രമിക്കുന്ന കെ.എം. അഭിജിത്തിനെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസ്സെടുക്കാൻ പോലീസ് തയാറാകണമെന്നും ഒളിവിൽ കഴിയുന്ന കെ.എം. അഭിജിത്ത് എത്രയും വേഗം സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് ചികിത്സാ സെന്ററിലേക്ക് പ്രവേശിക്കാൻ തയാറാകണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നു.

First published:

Tags: Covid 19, Covid test, Ksu, Quarantine