'Kovid Spreading Union; കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും'; ട്രോളുമായി മന്ത്രി എംഎം മണി

Last Updated:

#KovidSpreadingUnion എന്ന ഹാഷ് ടാഗോടെ ആയിരുന്നു മന്ത്രിയുടെ പരിഹാസം.

തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് കോവിഡ് പരിശോധനയ്ക്ക് വ്യാജവിലാസമാണ് നൽകിയതെന്ന ആരോപണത്തിൽ ട്രോളുമായി മന്ത്രി എം എം മണി. 'ചായകുടിച്ചാല്‍ കാശ് അണ്ണന്‍ തരും; കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും' - മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കെ.എസ്.യുവിനെ കളിയാക്കി #KovidSpreadingUnion എന്ന ഹാഷ് ടാഗോടെ ആയിരുന്നു മന്ത്രിയുടെ പരിഹാസം.
പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായരാണ് അഭിജിത്ത് കോവിഡ് പരിശോധനയ്ക്ക് വ്യാജവിലാസവും പേരും നൽകിയെന്ന് പരാതി നൽകിയകത്. അഭിജിത്തും സഹപ്രവർത്തകനായ ബാഹുല്‍കൃഷ്ണയും പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്‌കൂളില്‍ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് എത്തിയത്. അഭിജിത്തിന് കോവിഡ് പോസിറ്റീവായി. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്.
advertisement
എന്നാൽ, വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി കെ എം അഭിജിത്ത് രംഗത്തെത്തി. സ്വദേശം ആയതുകൊണ്ട് സുഹൃത്ത് ബാഹുല്‍ ആണ് വിവരങ്ങള്‍ നല്‍കിയതെന്നും നൽകിയ പേര് 'കെ എം അഭി' എന്ന് വന്നത് ക്ലറിക്കല്‍ മിസ്റ്റേക്ക് ആകുമെന്നുമാണ് അഭിജിത്ത് വിശദമാക്കിയത്.
advertisement
ഇതിനിടെ, കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തത്. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായരുടെ പരാതിയിലാണ് നടപടി. അഭിജിത്തിനെ സഹായിച്ച ആരോഗ്യ പ്രവർത്തകനെതിരെയും കേസെടുത്തേക്കും. പോത്തൻകോട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'Kovid Spreading Union; കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും'; ട്രോളുമായി മന്ത്രി എംഎം മണി
Next Article
advertisement
ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു; തടഞ്ഞ മകളെ തീയിലേക്ക് വലിച്ചെറിഞ്ഞു
ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു; തടഞ്ഞ മകളെ തീയിലേക്ക് വലിച്ചെറിഞ്ഞു
  • വിവാഹ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി, മകളെയും ആക്രമിച്ചു.

  • സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

  • മകളെ തീയിലേക്ക് തള്ളിയെങ്കിലും അവൾക്ക് നിസ്സാര പൊള്ളലേറ്റു

View All
advertisement