TRENDING:

'മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത' കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ തമാശയുമായി പുതിയ ചിത്രം

Last Updated:

ബി.കെ. ഹരിനാരായണന്റേതാണ് ഗാനരചന. വിജയ ദശമി ദിനത്തിൽ സിനിമയുടെ ഗാനത്തിന്റ കമ്പോസിംഗ് ആരംഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പശ്ചാത്തലമായി ഹ്യൂമറിന് പ്രാധാന്യം നൽകി മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായി അനൂപ് മേനോൻ, അസീസ് നെടുമങ്ങാട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപ്പുര എഴുതുന്നു.
advertisement

തോട്ടിങ്ങൽ ഫിലിംസിന്റ ബാനറിൽ ഷമീർ തോട്ടിങ്ങൽ നിർമിക്കുന്ന ഈ ചിത്രത്തിൽ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളേരി സംഗീത സംവിധാനം നിർവഹിക്കുന്നു.

Also read: സിനിമാ റിവ്യു ബോംബിങ്ങിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു; പരാതി ‘റാഹേൽ മകൻ കോര’ വക 9 പേർക്കെതിരെ

ബി.കെ. ഹരിനാരായണന്റേതാണ് ഗാനരചന. വിജയ ദശമി ദിനത്തിൽ സിനിമയുടെ ഗാനത്തിന്റ കമ്പോസിംഗ് ആരംഭിച്ചു. സംഗീത സംവിധായകൻ പ്രകാശ് ഉള്ളേരി, ഗാന രചയിതാവ് ബി.കെ. ഹരിനാരായണൻ, സംവിധായകൻ മനോജ്‌ പാലോടൻ, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, നിർമ്മാതാവ് ഷമീർ തോട്ടിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.

advertisement

ജനുവരി മൂന്നിന് എറണാകുളത്തും വാഗമണ്ണിലുമായി ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ.- എ.എസ്. ദിനേശ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
'മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത' കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ തമാശയുമായി പുതിയ ചിത്രം
Open in App
Home
Video
Impact Shorts
Web Stories