സെക്കൻ്റ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് മുതൽ മുടക്ക് തിരിച്ച് കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. സാമൂഹിക അകലം പാലിച്ച് ഇരിപ്പിടം ഒരുക്കുന്നതോടെ പിന്നെയും ടിക്കറ്റ് കളക്ഷൻ കുറയും. രണ്ടാഴ്ച കഴിയുമ്പോൾ സെക്കൻ്റ് ഷോ കൂടി അനുവദിക്കാം എന്നായിരുന്നു അനൗദ്യോഗിക ധാരണ. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇനി അത് ഉടനെ സാധിക്കില്ല.
Also read: The Priest| 'വിശ്വാസിച്ചാലും ഇല്ലെങ്കിലും'; ആകാംക്ഷ നിറച്ച് മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ടീസർ
advertisement
ചിത്രത്തിന് മുതൽ മുടക്ക് തിരിച്ച് പിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ റിലീസ് ചെയ്തിട്ട് കാര്യമില്ലെന്നാണ് നിർമ്മാതാക്കളുടെ തീരുമാനം. ബി. ഉണ്ണികൃഷ്ണനും ആൻ്റോ ജോസഫുമാണ് 'ദി പ്രീസ്റ്റിൻ്റെ' നിർമ്മാതാക്കൾ. മമ്മൂട്ടിയും മഞ്ജു വാര്യരുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇപ്പോൾ പരീക്ഷക്കാലമായതും നിർമ്മാതാക്കളെ റിലീസിങ്ങിൽ നിന്ന് പിന്തിരിപ്പിച്ചു. രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞാൽ കൂടുതൽ കുടുംബ പ്രേക്ഷകർ എത്തുമെന്നാണ് പ്രതീക്ഷ. ദ പ്രീസ്റ്റ് കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന സിനിമയാണ്. ഇപ്പോൾ സിനിമ റിലീസ് ചെയ്യുന്നത് ബുദ്ധിയല്ലെന്ന് തിയേറ്റർ ഉടമകളും മുന്നറിയിപ്പ് നൽകിയെന്നാണ് സൂചന.
ദി പ്രീസ്റ്റ്
മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു കൊണ്ട് 'ദി പ്രീസ്റ്റിന്റെ' പുതിയ പോസ്റ്ററും പുറത്ത് വന്നിരുന്നു.
സ്റ്റൈലിഷായി താടി വളർത്തിയ അതിമനോഹരമായ ലുക്കിലാണ് നടനെ കാണാനാകുന്നത്. മമ്മൂട്ടിയുടെ ഈ മാസ് ലുക്കാണ് പോസ്റ്ററിന്റെ ആകര്‍ഷണം. ഹോളിവുഡ് ലെവല്‍ ആണെന്നാണ് ആരാധകരുടെ അഭിപ്രായം. നിഖില വിമലും സാനിയ അയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമാണ് 'ദി പ്രീസ്റ്റ്'. ജിസ് ജോയിയുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്‍ ടി. ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന്‍റെ കഥ ജോഫിൻ തന്നെയാണ് രചിച്ചത്. തിരക്കഥ ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് ഒരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ളത്.
കോവിഡ് കാലത്തിന് മുന്നേ 2020 ജനുവരിയിലായായിരുന്നു സിനിമയുടെ ഷൂട്ട്. പിന്നീട് കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ശേഷം നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ഷൂട്ടിംഗ് പൂർത്തിയായ ആഹ്ലാദം പങ്കുവച്ചുള്ള മഞ്ജു വാര്യരുടെ പോസ്റ്റ് വെെറലായി മാറിയിരുന്നു.