ഒരു റിപ്പോർട്ട് അനുസരിച്ച് ടീം ഒരു ഷെഡ്യൂൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്, അത് ഹൈദരാബാദിലോ മധ്യപ്രദേശിലോ ചിത്രീകരിക്കും.
നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നവരസ വെബ്സീരീസുമായി ബന്ധപ്പെട്ട മാധ്യമ കൂടിക്കാഴ്ചയിൽ, 'പൊന്നിയിൻ സെൽവന്റെ' 75 ശതമാനം ഷൂട്ടിംഗ് പൂർത്തിയാക്കിയതായി മണിരത്നം സ്ഥിരീകരിച്ചു.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറക്കിയിരുന്നു. ആദ്യ ഷെഡ്യൂളിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിച്ചത് തായ്‌ലൻഡിലാണ്.
പൊന്നിയിൻ സെൽവനെ ഒരു സിനിമയാക്കി മാറ്റുകയെന്നത് മണിരത്നത്തിന്റെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൾമൊഴി വർമ്മന്റെയും ചോള രാജവംശത്തിൻറെയും കഥയാണ് പൊന്നിയിൻ സെൽവൻ പിന്തുടരുന്നത്.
advertisement
ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, ത്രിഷ, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, അശ്വിൻ കകുമാനു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തും.
പോസ്റ്ററിൽ ഒരു സ്വർണ്ണ നിറത്തിലുള്ള വാളുണ്ട്, കൂടാതെ ചോള രാജ്യത്തിന്റെ ചിഹ്നവും 'സുവർണ്ണ കാലഘട്ടത്തിന്റെ ആരംഭം' എന്ന വാക്കുകളും ഉൾപ്പെടുന്നു - എല്ലാ പ്രധാന ക്രൂ അംഗങ്ങളുടെയും പേരുകൾ പോസ്റ്ററിൽ കാണാം. എന്നിരുന്നാലും, ഗാനരചയിതാവിനെക്കുറിച്ച് പരാമർശമില്ല.
കഴിഞ്ഞ വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം വൈരമുത്തു ഗാനരചന നിർവഹിക്കും എന്നാണ് സൂചന. എന്നാൽ ഗായിക ചിന്മയി ശ്രീപദ ഉയർത്തിയ 'മീടൂ' ആരോപണ വിധേയനായ വൈരമുത്തുവിനെ ഉൾപ്പെടുത്തിയതിൽ നെറ്റിസൺസ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
വൈരമുത്തുവിനെ സിനിമയിൽ ഉൾപ്പെടുത്തുന്നതിൽ നിർമ്മാതാക്കളും മണിരത്‌നവും ഇപ്പോഴും നിശബ്ദത പുലർത്തുന്നുണ്ടെങ്കിലും ഇദ്ദേഹം ഇപ്പോൾ സിനിമയുടെ ഭാഗമല്ലെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പോസ്റ്ററിൽ പറയുന്നതനുസരിച്ച്, എ.ആർ. റഹ്മാൻ സംഗീതം ചിട്ടപ്പെടുത്തും, രവിവർമൻ ഛായാഗ്രഹണം കൈകാര്യം ചെയ്യും, ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കും, തോട്ട തരാനി പ്രൊഡക്ഷൻ ഡിസൈനിനും എഴുത്തുകാരൻ ജയമോഹനും ഡയലോഗുകളും രചിക്കും.
Summary: Mani Ratnam movie 'Ponniyin Selvan' has resumed shooting in Puducherry. About 75 percentage of the movie is already shot in various locations. New poster from the film hints about part one releasing in 2022. The movie has an ensemble cast comprising Aishwarya Rai Bachchan, Chiyaan Vikram, Karthi et.al.