ഗാനം യൂട്യൂബിൽ ആറാം സ്ഥാനത്ത് ട്രെൻഡിംഗ് ആണ്.
'പാരിജാത പുഷ്പഹാരത്തി'ൽ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവർത്തകർ. അരവിന്ദൻ സംവിധാനം ചെയ്ത 'ഒരിടത്ത്' എന്ന സിനിമയിൽ 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനം സ്‌ക്രീനിൽ അവതരിപ്പിച്ചത് നടൻ ജഗന്നാഥനാണ്.
നടൻ പൃഥ്വിരാജാണ് മഞ്ജു വീണ്ടും ഗായികയാവുന്ന വിവരം ഒരു വീഡിയോയിലൂടെ പുറത്തു വിട്ടത്. 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രം മഞ്ജു എന്ന ഗായികയെ കൂടി പരിചയപ്പെടുത്തിയ സിനിമയാണ്. ഇതിലെ ചെമ്പഴുക്കാ ചെമ്പഴുക്കാ... എന്ന ഗാനം മഞ്ജുവിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്. (ഗാനം ചുവടെ)
advertisement
രാം സുന്ദർ സംഗീതം നൽകി ബി.കെ. ഹരിനാരായണൻ വരികളെഴുതിയ ഗാനമാണ് 'കിം കിം കിം'.
പൃഥ്വിരാജ് നായകനായ അനന്തഭദ്രം, ഉറുമി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് സന്തോഷ് ശിവനാണ്. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ പ്രായത്തെ വെല്ലുന്ന മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം വൈറലായി മാറിയിരുന്നു.
കഴിഞ്ഞ വർഷം കൊണ്ടുതന്നെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഈ സിനിമയിലെ നറേഷൻ പൃഥ്വിരാജിന്റേതാവും എന്ന് നേരത്തെ വാർത്ത വന്നിരുന്നു. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്ന് ശ്രീ ഗോകുലം മൂവീസ്, സേവാസ് ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വളരെയധികം പ്രാധാന്യം നൽകുന്ന സിനിമ കൂടിയാണ് 'ജാക്ക് ആൻഡ് ജിൽ'.
മലയാള സിനിമയിലെ മറ്റു മുൻനിര താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തും.