ഒരു ഒമ്പതാം ഉത്സവത്തിൻ്റെ രാത്രിയിൽ അരങ്ങേറുന്ന കലാ സദ്യയുടെ ഭാഗമായാണ് ഗാനരംഗത്തിൻ്റെ അവതരണം. അയ്യായിരത്തിലേറെ ആൾക്കാർ പങ്കെടുത്തതായിരുന്നു ഈ ഗാനരംഗം. വെഞ്ഞാറമൂട്, വെള്ളാനിക്കൽ പാറമുകളിൽ സെറ്റ് ഇട്ടാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.
ഉത്സവവും, ആലോഷങ്ങളും, കെട്ടുകാഴ്ച്ചകളുമൊക്കെ ഗാനത്തിൻ്റെ ദൃശ്യത്തിൽ ഉണ്ട്. അരുൺ നന്ദകുമാറാണ് കോറിയോഗ്രാഫർ. ഭാഷക്കതീതമായ ഒരു മർഡർ മിസ്റ്ററിയാണ് പ്രമേയം. ഭാസി എന്ന കുറ്റാന്വേഷകൻ്റെ കരിയറിലെ അവസാനത്തെ കേസ് പരിഹരിക്കുന്നതിലൂടെ വ്യക്തിപരമായി ധർമ്മസങ്കടത്തിലെത്തുന്നു.
advertisement
ധർമ്മരാജൻ എന്ന രാഷ്ട്രീയ നേതാവിൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്താൻ ചുമതലയേറ്റ ഭാസി ധർമ്മരാജൻ്റെ അറിയപ്പെടാത്ത പല കുരുക്കുകളിലും ചെന്നുപെടുന്നു. ഇന്ദ്രൻസാണ് നായകനായ ഭാസിയെ അവതരിപ്പിക്കുക. ഇന്ദ്രൻസിൻ്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവിനു കാരണമാകുന്ന ചിത്രം എന്ന പ്രതീക്ഷയുമുണ്ട്.
വളരെ പുരാതനമായ ‘മുടിയാട്ടം’ എന്ന കലാരൂപത്തെ മോഡേൺ പശ്ചാത്തല സംഗീതത്തിലൂടെ അവതരിപ്പിക്കുന്നത് സംഗീതജ്ഞനായ ജോനാഥൻ ബ്രൂസ് ആണ്. ഒരു റോക്ക് ഗാനവും ജോനാഥൻ ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ട്.
വിനായക് ഗോപാൽ ചായാഗ്രഹണം നിർവ്വഹിക്കുന്നു. നിരവധി പുരസ്ക്കാരങ്ങൾ നേടിയ അപ്പു ഭട്ടതിരിയാണ് എഡിറ്റർ.
മേന മേലത്ത് എന്ന പുതിയൊരു സംഗീത സംവിധായികയേക്കൂടി ശങ്കർ രാമകൃഷ്ണൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മഞ്ജരി, പ്രാർത്ഥനാ ഇന്ദ്രജിത്ത്, എന്നിവർക്കൊപ്പം നടൻ ഗുരു സോമസുന്ദരവും ഒരു ഗാനമാലപിച്ചിരിക്കുന്നു.
ഷിബു ഗംഗാധരനാണ് അസ്സോസ്സിയേറ്റ് ഡയറക്ടർ, കലാസംവിധാനം – അരുൺ വെഞ്ഞാറമൂട്, ചമയം – രഞ്ജിത്ത് അമ്പാടി, നിർമ്മാണ നിർവ്വഹണം- ഹരി വെഞ്ഞാറമൂട്, മാജിക്ക് ടെയിൽ വർക്ക്സിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ്ബ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
മലയാളത്തിലെ ഒരു സംഘം മികച്ച നടിമാരുടെ സാന്നിദ്ധ്വം ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ഉർവ്വശി, ഭാവന, ഹണി റോസ്, അനുമോൾ, മാലാ പാർവ്വതി എന്നിവർ വേഷമിടുന്നു. ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, കൃഷ്ണൻ ബാലകൃഷ്ണൻ, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, അംബി, സാബു ആമി പ്രഭാകരൻ, കൃഷ്ണൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Shankar Ramakrishnan movie Rani has a mega song sequence shot extensively with 5000 plus artistes. Traditional art form of Mudiyattu has been created for this song