Read: സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ചാലും അവിഹിതം കാണുന്നവർ! ശക്തമായി തിരിച്ചടിച്ച് അരുൺ ഗോപി
യൂട്യൂബ് വിഡിയോകളാണ് ഇക്കാര്യങ്ങൾ പറഞ്ഞ് ഇറങ്ങിയവയിൽ ഭൂരിഭാഗവും. റിമിയുമായി പിരിയാനുള്ള കാരണം റോയ്‌സ് കിഴക്കൂടനു സംശയം ആയതിനാലാണ് എന്നാണ് ഒരു പക്ഷം. റിമി സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കുന്നതിലും, അഭിനയിക്കുന്നതിലും ഉള്ള വിമുഖത ആയിരുന്നു എന്ന തരത്തിൽ പോകുന്നു മറ്റൊന്ന്. ഡിവോഴ്സ് തീരുമാനം റോയ്സിന്റെതാണെന്നത്രെ മറ്റൊരു വാദം! റിമി അടുത്ത ബന്ധവുമായി പുനർവിവാഹിതയാവും എന്നതാണ് ഏറ്റവും പുതിയ 'കണ്ടെത്തൽ'.
advertisement
സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് സദാചാര പോലീസ് പരിപാടിയുമായി സോഷ്യൽ മീഡിയ ഇറങ്ങുന്നതിന്റെ ഏറ്റവും പുതിയ ഇരയാണ് റിമി ടോമി. കുറച്ചു ദിവസങ്ങൾക്കു മുൻപ് നടി മീര ജാസ്മിൻ സംവിധായകൻ അരുൺ ഗോപിക്കൊപ്പം നിൽക്കുന്ന ചിത്രം മീരയുടെ വിവാഹ മോചനം ആണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. അതിനു അരുൺ ഗോപി ഫേസ്ബുക് പോസ്റ്റ് വഴി മറുപടി കൊടുക്കുകയും ചെയ്തിരുന്നു. അരുൺ ഗോപിയുടെ വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾ മാത്രം ആവുമ്പോഴാണ് ഇരുവരുടെയും പേര് അടിസ്ഥാനമില്ലാത്ത കാരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്. പക്ഷെ ഇൻസ്റ്റാഗ്രാമിൽ തന്റെ ചില ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ, റിമി ഇതുവരെയും ഒന്നിനും മറുപടി നൽകിയിട്ടില്ല.
