സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ചാലും അവിഹിതം കാണുന്നവർ! ശക്തമായി തിരിച്ചടിച്ച് അരുൺ ഗോപി

Last Updated:

Arun Gopi reacts on targeted abusive cyber attack | 'വിവാഹ മോചിതയായ മീര ഇനി അരുൺ ഗോപിക്കൊപ്പം' എന്ന തരത്തിലാണ് പോസ്റ്റുകൾ

ഏതാനും ദിവസങ്ങൾക്കു മുൻപാണ് സുഹൃത്തും അഭിനേത്രിയുമായ മീര ജാസ്മിനൊപ്പമുള്ള ചിത്രം സംവിധായകൻ അരുൺ ഗോപി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം മീരയെ കാണുന്നതിനുള്ള സന്തോഷമായിരുന്നു ആരാധകരിൽ പലർക്കും. എന്നാൽ ആ സന്തോഷം അധികം നീണ്ടില്ല. ചിലർ ഇതിനെ ഇക്കിളി കണ്ണുകളിലൂടെ കണ്ട് ഇവർക്ക് നേരെ സൈബർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. 'വിവാഹ മോചിതയായ മീര ഇനി അരുൺ ഗോപിക്കൊപ്പം' എന്ന തരത്തിലാണ് പോസ്റ്റുകൾ. അരുൺ ഗോപി വെറുതെ ഇരുന്നില്ല. മറുപടി ഇതാ.
നമസ്കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങൾ പറന്നുയരട്ടെ!! പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്!! “ഉയരെ” അങ്ങനെ ഉയരട്ടെ!!
advertisement
പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് അരുൺ ഗോപിയുടെ തിയേറ്ററിലെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം ഒൻപതാം തിയ്യതി ആയിരുന്നു അധ്യാപികയായ വൈറ്റില സ്വദേശിനി സൗമ്യ ജോണിനെ അരുൺ ഗോപി വിവാഹം കഴിക്കുന്നത്. 2014 ഫെബ്രുവരി മാസത്തിൽ ആയിരുന്നു മീര ജാസ്മിന്റെയും അരുൺ ജോൺ ടൈറ്റസിന്റെയും വിവാഹം. ശേഷം സജീവ അഭിനയ രംഗത്തുനിന്നും കുറച്ചു കാലം മാറി നിന്ന മീര, സിനിമയിൽ തിരിച്ചു വരവ് നടത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ചാലും അവിഹിതം കാണുന്നവർ! ശക്തമായി തിരിച്ചടിച്ച് അരുൺ ഗോപി
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement