ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശര്‍മ്മ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശെെലജ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
വിഷ്ണു നാരായണന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. കെെതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഒ.കെ. രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, മധു ബാലകൃഷ്ണൻ, ജോസ് സാഗർ, രാജാലക്ഷ്മി എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം- ഷാൻ റഹ്മാൻ, എഡിറ്റിംങ്- ലിജോ പോള്‍.
advertisement
പ്രൊജ്റ്റ് ഡിസെെന്‍- ബാദുഷ, ലൈൻ പ്രൊഡ്യുസർ- മേലില രാജശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ- എസ്സാ കെ. എസ്തപ്പാന്‍, കല- ശ്യാം കാർത്തികേയൻ, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം- അരവിന്ദന്‍, സ്റ്റിൽസ്- സേതു, പരസ്യകല- അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, ഫിനാൻസ് കൺട്രോളർ- സുനിൽ വേറ്റിനാട്, പ്രൊജക്റ്റ് മെന്റർ- ശ്രീഹരി.
പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് 'ഒരു താത്വിക അവലോകം' പി.ആർ.ഒ. - എ.എസ്. ദിനേശ്.
Also read: കൊമുരം ഭീമനോ... രാജമൗലിയുടെ RRRലെ ഗാനം പുറത്തിറങ്ങി
ബിഗ് ബജറ്റ് ചിത്രം RRRലെ കൊമുരം ഭീമനോ... എന്ന ഗാനം പുറത്തിറങ്ങി. എൻടിആർ (NTR), രാം ചരൺ (Ram Charan), കാലഭൈരവ എന്നിവരുടെ വീഡിയോ ഗാനം പാടിയത് കാലഭൈരവയും വരികൾ രചിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനുമാണ്. സംഗീതം: മരഗധമണി.
ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് RRR. 2022 ജനുവരി ഏഴിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് RRR.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരഗതമണിയാണ് മലയാളം ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മലയാളം ഭാഷയിലെ ചിത്രത്തിലെ ഗാനരചന നിര്‍വഹിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്.
450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമുരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.