TRENDING:

Djibouti teaser | മലയാള ചിത്രം 'ജിബൂട്ടിയുടെ' ടീസർ ലോഞ്ച് നിർവഹിച്ച് ഒരു പ്രധാനമന്ത്രി

Last Updated:

PM of Djibouti launches the teaser of the Malayalam movie of the same name | കോവിഡ് ലോക്ക്ഡൗൺ കാലത്ത് വിദേശത്ത് ചിത്രീകരിച്ച മലയാള ചിത്രമാണ് ജിബൂട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ജിബൂട്ടി' എന്ന മലയാള സിനിമയുടെ ടീസർ ആ രാജ്യത്തിൻറെ തന്നെ പ്രധാനമന്ത്രി നിർവഹിച്ചു. ജിബൂട്ടിയുടെ പ്രധാനമന്ത്രിയായ അബ്ദുൾ കാദർ കമിൽ മുഹമ്മദാണ് ടീസർ ലോഞ്ച് ചെയ്തത്. മാർച്ച് 25ന് ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്ക് ജിബൂട്ടിയിലെ ബവാദി മാളിൽ നടക്കുന്ന ചടങ്ങിൽ വെച്ചാണ് ടീസർ പുറത്തിറക്കിയത്.
advertisement

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി. സാം ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ നിർമിച്ച ചിത്രം എസ്.ജെ. സിനുവാണ് സംവിധാനം ചെയ്യുന്നത്.

പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ചില സിനിമ പേരുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഇതിനോടകം തന്നെ ആകർഷിച്ച ഒരു സിനിമ പേരാണ് 'ജിബൂട്ടി'.

ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തെയും അതിന്റെ സകല സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ എസ്.ജെ സിനു.

advertisement

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്സൽ കരുനാഗപ്പള്ളിയാണ്. അമിത് ചക്കാലക്കലാണ് ചിത്രത്തിലെ നായകൻ, ശകുൻ ജെസ്വാളാണ് അമിത്തിന്റെ നായികയായി എത്തുന്നത്. തമിഴ് നടൻ കിഷോർ, ദിലീഷ് പോത്തൻ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം, ബേബി ജോർജ്, പൗളി വത്സൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ തുടങ്ങി മറ്റു താരങ്ങളും സിനിമയിൽ ഒന്നിക്കുന്നു.

advertisement

സഞ്ജയ് പടിയൂർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. ടി.ഡി. ശ്രീനിവാസ് ഛായാഗ്രഹണവും, സംജിത് മുഹമ്മദ് എഡിറ്റിങ്ങും നടത്തുന്ന ചിത്രത്തിൽ കൈതപ്രം, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മനോഹരമായ സംഗീതം നൽകുന്നത് ദീപക് ദേവാണ്. ശങ്കർ മഹാദേവൻ, വിജയ് പ്രകാശ്, കാർത്തിക്, ആനന്ദ് ശ്രീരാജ്, സയനോര ഫിലിപ്പ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പി ആർ ഒ മഞ്ജു ഗോപിനാഥ്.

2020 മാർച്ച് മാസത്തിലെ കോവിഡ് പൊട്ടിപ്പുറപ്പെടലും പൊടുന്നനെ ഉണ്ടായ ലോക്ക്ഡൗണും ആരും ഒരിക്കലും മറക്കാൻ ഇടയില്ല. ലോകമെമ്പാടും അതിന്റെ പ്രകമ്പനങ്ങളുണ്ടായി. ഇക്കാലയളവിൽ രണ്ട്‌ മലയാള സിനിമാ സംഘങ്ങൾ വിദേശത്ത് കുടുങ്ങി; പൃഥ്വിരാജ് നായകനാവുന്ന 'ആടുജീവിതവും' അമിത് ചക്കാലക്കൽ നായക വേഷം ചെയ്യുന്ന 'ജിബൂട്ടിയും'. കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടി എന്ന രാജ്യത്തായിരുന്നു അതേ പേരിൽ ഒരുങ്ങുന്ന, 75 പേർ അടങ്ങിയ 'ജിബൂട്ടി' സിനിമാ സംഘം.

advertisement

കേരളത്തിലും ജിബൂട്ടിയിലുമായി ഒരാളുടെ യഥാർത്ഥ ജീവിത കഥയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. റൊമാൻസ്-ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുങ്ങുന്നത്. ശരിക്കും പരീക്ഷണഘട്ടത്തിലൂടെ സിനിമാ സംഘം കോവിഡ് നാളുകളിൽ കടന്നു പോയിട്ടുണ്ടായിരുന്നു.

Summary: Teaser of Malayalam movie Djibouti was released by the PM of the country of the same name. The film was shot in Djibouti

മലയാളം വാർത്തകൾ/ വാർത്ത/Film/
Djibouti teaser | മലയാള ചിത്രം 'ജിബൂട്ടിയുടെ' ടീസർ ലോഞ്ച് നിർവഹിച്ച് ഒരു പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories