നിവിൻ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ് മണികണ്ഠന്‍ ആചാരി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തുറമുഖത്തിന്റെ ആദ്യ പ്രദർശനമാണ് റോട്ടർഡാമിൽ നടക്കുക. 2021 ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെയും, ജൂൺ രണ്ട് മുതൽ ആറ് വരെയുമായാണ് ചലച്ചിത്രോത്സവം.
advertisement
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപൻ ചിദംബരമാണ്. പിതാവ് കെ എൻ ചിദംബരൻ എഴുതിയ നാടകത്തെ ആസ്പദമാക്കിയാണ് ഗോപൻ ചിംദബരന്റെ തിരക്കഥ. സിനിമയുടെ ഛായാഗ്രഹണവും രാജീവ് രവി തന്നെയാണ്.
കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുക്കിയ പിരീഡ് ഡ്രാമയാണ് തുറമുഖം. 1950 കളുടെ പശ്ചാത്തലത്തിലാണ് കഥയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോന് ശേഷം നിവിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരിക്കും തുറമുഖം എന്നാണ് പ്രതീക്ഷിക്കുന്നത്. രാജീവ് രവിയും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം.