വൈകുന്നേരം റിമാൻഡിനായി മജിസ്ട്രേറ്റിന് മുമ്പിൽ നടിയെ ഹാജരാക്കും. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിയ ചക്രവർത്തി നാർകോടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. താനുമായി ബന്ധത്തിലാകുന്നതിനു മുമ്പ് തന്നെ സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിയ നേരത്തെ എൻ സി ബിക്ക് മൊഴി നൽകിയിരുന്നു.
You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്
advertisement
[NEWS]
അതേസമയം, ചോദ്യം ചെയ്യലിൽ സുശാന്തിനൊപ്പം താൻ മയക്കുമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നുവെന്ന് റിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സുശാന്തിന് വേണ്ടി സഹോദരൻ ഷോവികിന്റെ സഹായത്തോടെ ആയിരുന്നു താൻ മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നതെന്നും റിയ സമ്മതിച്ചിരുന്നു. ഷോവികിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ, സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിനെയും തൊട്ടുപിന്നാലെ മാനേജർ സാമുവൽ മിറാൻഡയെയും നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, മുംബൈയിൽ വച്ച് എൻ സി ബി അറസ്റ്റ് ചെയ്ത ലഹരിമരുന്ന ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
റിയയെ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് എൻസിബി ഞായറാഴ്ച ആറ് മണിക്കൂറും തിങ്കളാഴ്ച എട്ട് മണിക്കൂറും ചൊവ്വാഴ്ച അഞ്ച് മണിക്കൂറോളവും ചോദ്യം ചെയ്തിരുന്നു. ട്വിറ്ററിൽ അറസ്റ്റ് വാർത്തയോട് ആദ്യം പ്രതികരിച്ചവരിൽ സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കീർത്തിയും ഉൾപ്പെടുന്നു. "ദൈവം നമ്മോടൊപ്പമുണ്ട്" എന്നാണ് അവർ കുറിച്ചത്.