TRENDING:

Johnson | 'ആടി വാ കാറ്റേ... പാടി വാ കാറ്റേ' ജോൺസൺ മാസ്റ്റർക്ക് ഗിറ്റാറിൽ ആദരവുമായി സൗണ്ട് ഡിസൈനർ രംഗനാഥ് രവി

Last Updated:

1978 മുതൽ സംഗീതസംവിധാന രംഗത്ത് സജീവമായിരുന്ന ജോൺസൺ മാസ്റ്റർ നിരവധി അനശ്വര ഗാനങ്ങളാണ് സംഗീതപ്രേമികൾക്ക് നൽകിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്ന ഒരു പിടി നല്ല ഗാനങ്ങളിൽ ഒന്നാണ് 'ആടി വാ കാറ്റേ... പാടി വാ കാറ്റേ... ആയിരം പൂക്കൾ നുള്ളി വാ...'. ആ ഗാനം മനോഹരമായി ഗിറ്റാറിൽ വായിച്ചിരിക്കുകയാണ് സൗണ്ട് ഡിസൈനർ ആയ രംഗനാഥ് രവി.
advertisement

'സ്നേഹത്തോടെ ഒരു ഓർമപ്പെടുത്തൽ...മാസ്റ്ററോയുടെ എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന് ശ്രമിക്കുന്നു. സമാനതകളില്ലാത്തതും ധാരണാശക്തിയുമുള്ള ഒരു കമ്പോസർ. ഒരു തലമുറയ്ക്കും അതിനുമപ്പുറവും പ്രചോദനം നൽകിയതിന് ജോൺസൺ മാസ്റ്ററിന് നന്ദി' - എന്ന കുറിപ്പോടെയാണ് രംഗനാഥ് രവി ഗിറ്റാറിൽ 'ആടി വാ കാറ്റേ...' വായിക്കുന്ന വീഡിയോ പങ്കുവെച്ചത്.

1983ൽ പുറത്തിറങ്ങിയ പദ്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന സിനിമയിലെ ഗാനമാണ് 'ആടി വാ കാറ്റേ... പാടി വാ കാറ്റേ...'. മമ്മൂട്ടി, സുഹാസിനി, റഹ്മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിലെ ഈ ഗാനരംഗത്തിൽ റഹ്മാനും സുഹാസിനിയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് ജോൺസൺ മാസ്റ്ററുടെ സംഗീതം.

advertisement

You may also like:ചുവരുകൾക്ക് ഗ്ലാസ്; ടോക്കിയോയിലെ 'സുതാര്യ' ടോയ്ലറ്റുകൾ നൽകുന്ന പാഠം എന്ത് [NEWS]ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല; സ്വതന്ത്ര നിലപാട് തുടരാൻ കേരളാകോൺഗ്രസ് ജോസ് കെ മാണി വിഭാഗം [NEWS] രക്ഷാപ്രവർത്തകരായ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മനേക ഗാന്ധി [NEWS]

advertisement

1978 മുതൽ സംഗീതസംവിധാന രംഗത്ത് സജീവമായിരുന്ന ജോൺസൺ മാസ്റ്റർ നിരവധി അനശ്വര ഗാനങ്ങളാണ് സംഗീതപ്രേമികൾക്ക് നൽകിയത്. മെല്ലെയെൻ കണ്ണിലെ കുഞ്ഞുകണ്ണാടിയിൽ, ആരോടും മിണ്ടാതെ, ദേവി എന്നും നീയെൻ സ്വന്തം, കാർവർണ്ണനെ കണ്ടോ സഖീ, കണ്ണനെന്ന് പേര് രേവതി നാള്, പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ, ചന്ദനച്ചോലയിൽ മുങ്ങി നീരാടി, പാതിരാപ്പുള്ളുണർന്നു, കാക്കക്കറുമ്പൻ, മനസ്സിൻ മടിയിലെ മാന്തളിരിൽ, മധുരം ജീവാമൃത ബിന്ദു, സ്വർണ്ണമുകിലേ.. തുടങ്ങി മലയാളി നെഞ്ചേറ്റിയ എത്രയെത്ര ഗാനങ്ങൾ. സിൽക് സ്മിത നായികയായ 'ഇണയെ തേടി' എന്ന സിനിമയിലെ ഗാനങ്ങൾക്കാണ് ആദ്യമായി ജോൺസൺ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടെവിടെ (1983), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), നൊമ്പരത്തിപ്പൂവ് (1987), അപരൻ (1988), ഞാൻ ഗന്ധർവൻ (1991) എന്നീ സിനിമകളിലെ ഗാനങ്ങളിലൂടെ ജോൺസൺ മാസ്റ്റർ സംഗീതസംവിധാന ലോകത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 2011 ആഗസ്റ്റ് 18ന് വൈകുന്നേരം ചെന്നൈ കാട്ടുപക്കത്തെ വീട്ടിൽവെച്ച് അദ്ദേഹം മരിച്ചു. മകൻ റെൻ 2012ൽ വാഹനാപകടത്തിലും മകൾ ഷാൻ 2016ൽ ഹൃദയാഘാതത്തെ തുടർന്നും മരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Johnson | 'ആടി വാ കാറ്റേ... പാടി വാ കാറ്റേ' ജോൺസൺ മാസ്റ്റർക്ക് ഗിറ്റാറിൽ ആദരവുമായി സൗണ്ട് ഡിസൈനർ രംഗനാഥ് രവി
Open in App
Home
Video
Impact Shorts
Web Stories