നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ചുവരുകൾക്ക് ഗ്ലാസ്; ടോക്കിയോയിലെ 'സുതാര്യ' ടോയ്ലറ്റുകൾ നൽകുന്ന പാഠം എന്ത്?

  ചുവരുകൾക്ക് ഗ്ലാസ്; ടോക്കിയോയിലെ 'സുതാര്യ' ടോയ്ലറ്റുകൾ നൽകുന്ന പാഠം എന്ത്?

  മറ്റു ലോക രാജ്യങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ പൊതുശൗചാലയങ്ങളിലെ വൃത്തിയുടെ കാര്യത്തിൽ മുന്നിലുള്ള രാജ്യമാണ് ജപ്പാൻ. എന്നാൽ അവിടെ പോലും പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കാൻ ആളുകൾ മടികാണിക്കുന്നു. ജനങ്ങൾക്കിടിയിലുള്ള ഈ പേടി കുറയ്ക്കുന്നതിനായാണ് പുതിയ പദ്ധതി തയാറാക്കിയത്.

  News18 malayalam

  News18 malayalam

  • Share this:
   കഴിവതും പൊതുശൗചാലയങ്ങൾ ഉപയോഗിക്കാൻ മടികാണിക്കുന്നവരാണ് നമ്മളെല്ലാം. അവിടത്തെ വൃത്തിഹീനമായ അന്തരീക്ഷവും ദുർഗന്ധവുമാണ് പൊതുശൗചാലയങ്ങളിൽ നിന്ന് ആളുകളെ അകറ്റുന്നത്. ആശങ്കയും പേടിയും കാരണം പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കാത്തവരുമുണ്ട്. എന്നാൽ ജപ്പാനിലെ പുതിയ പൊതുശൗചാലയത്തിന്റെ മാതൃക ലോകമാകെ ഇപ്പോൾ ചർച്ചയാവുകയാണ്.

   മറ്റു ലോക രാജ്യങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ പൊതുശൗചാലയങ്ങളിലെ വൃത്തിയുടെ കാര്യത്തിൽ മുന്നിലുള്ള രാജ്യമാണ് ജപ്പാൻ. എന്നാൽ അവിടെ പോലും പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കാൻ ആളുകൾ മടികാണിക്കുന്നു. ജനങ്ങൾക്കിടിയിലുള്ള ഈ പേടി കുറയ്ക്കുന്നതിനായാണ് നിപ്പോൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടോക്കിയോ ടോയ്ലറ്റ് പ്രോജക്ട് തയാറാക്കിയത്. ടോക്കിയോയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ ഒന്നായ സിബുയയിലെ 17 പൊതു ശൗചാലയങ്ങൾ മോടിപിടിപ്പിക്കുന്നതാണ് പദ്ധതി. പേരുകേട്ട 16 ആർക്കിടെക്ടുകളെയാണ് ഈ ജോലി ഏൽപ്പിച്ചത്.

   ലിംഗഭേദം, പ്രായം, വൈകല്യം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും പൊതുശുചിമുറികൾ ഉപയോഗിക്കാൻ സഹായിക്കുന്നവിധം നൂതന രൂപകൽപ്പന പ്രയോഗിക്കുക എന്നതായിരുന്നു ദൗത്യം. ഇതുവരെ ലഭിച്ചവയിൽ ഏറ്റവും ചർച്ചയാകുന്നത് പ്രിട്സ്കർ പ്രൈസ് വിന്നറായ ആർക്കിടെക്ട് ഷിഗേരു ബനിന്റെ രൂപകൽപനയാണ്. തീർത്തും സുതാര്യമായ ശുചിമുറികളാണ് രണ്ടിടത്തായി രൂപകൽപന ചെയ്തത്. ‌

   TRENDING NEET JEE Exams നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റില്ല; വിദ്യാർഥികളുടെ ഭാവി അപകടത്തിലാകും: സുപ്രീം കോടതി [NEWS]COVID 19| ജീവൻരക്ഷാ മരുന്ന് നൽകാൻ പ്രത്യേക സമ്മതപത്രം വേണ്ട; ചികിത്സാ മാർഗനിർദേശം പരിഷ്കരിച്ച് ആരോഗ്യവകുപ്പ് [NEWS] Mobile App | തെങ്ങിൽ കയറാൻ ആളു വേണോ? ആപ്പ് ഉണ്ടല്ലോ.... മൊബൈൽ ആപ്പ് ഉണ്ടല്ലോ...[NEWS]

   സിയാൻ, നാരങ്ങ പച്ച, നീല, മഞ്ഞ, പിങ്ക് അല്ലെങ്കിൽ പർപ്പിൾ നിറങ്ങളിൽ സുതാര്യമായ ചായം പൂശിയ ഗ്ലാസുകളാൽ ചുറ്റപ്പെട്ട മൂന്ന് യൂണിറ്റുകൾ വീതമാണ് ഓരോ ശൗചാലയങ്ങൾക്കുമുള്ളത്. സുതാര്യമായ ചുവരുകൾ കൊണ്ടുവന്നതിന് കാരണമുണ്ട്. പ്രവേശിക്കുന്നതിന് മുൻപ് അകത്തെ വൃത്തിയുടെ കാര്യം മനസ്സിലാക്കാനായാണ് ഇത്. “പൊതു ശൗചാലയങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ആശങ്കകളുണ്ട്, പ്രത്യേകിച്ചും പാർക്കുകളിൽ സ്ഥിതിചെയ്യുന്നത്,” ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ നിപ്പോൺ ഫൗണ്ടേഷൻ വിശദീകരിക്കുന്നു. “ഒന്നാമത്തേത് അത് വൃത്തിയുള്ളതാണോ എന്നതാണ്, രണ്ടാമത്തേത് ആരും രഹസ്യമായി അകത്ത് തങ്ങുന്നില്ല എന്നതും.”.   ചുവരുകൾ സുതാര്യമാണെന്ന കാര്യത്തിലും പേടി വേണ്ട. അകത്ത് പ്രവേശിച്ച് വാതിൽ ലോക്ക് ചെയ്യുന്നതോടെ ഗ്ലാസ് ചുവരുകൾ അതാര്യമാകും. “രാത്രിയിൽ അവ മനോഹരമായ വിളക്കുകൾ പോലെ പ്രകാശിക്കും” -നിപ്പോൺ ഫൗണ്ടേഷൻ പറയുന്നു.
   Published by:Rajesh V
   First published:
   )}