Karipur Crash | 'അത്ഭുതപ്പെടുത്തിയ പ്രവർത്തി'; രക്ഷാപ്രവർത്തകരായ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മനേക ഗാന്ധി

Last Updated:

വിമാന ദുരന്ത സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവർത്തിയാണ് ജീവൻ രക്ഷാ പ്രവർത്തനത്തിനായി  മലപ്പുറത്തെ ജനങ്ങൾ നടത്തിയെതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വമാണ് മലപ്പുറത്ത് നിന്ന്  ഇനിയും പ്രതീക്ഷിക്കുന്നതെന്നും  മനേക ഗാന്ധി

കരിപ്പൂർ വിമാന അപകട സമയത്ത് നാട്ടുകാർ നടത്തിയ രക്ഷ പ്രവർത്തനത്തെ അംഗീകരിച്ച് മനേക ഗാന്ധി.  മൊറയൂർ യൂത്ത് ലീഗ് സെക്രട്ടറി അബ്ബാസ് വടക്കൻ അയച്ച ഇ- മെയ്ലിന് നൽകിയ മറുപടിയിൽ ആണ് അഭിനന്ദനം. മുമ്പ് പാലക്കാട് ജില്ലയിൽ സ്‌ഫോടക വസ്തു കടിച്ചു ആന ചെരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി  മനേക ഗാന്ധി  മോശമായി പ്രതികരിച്ചതിൽ  പ്രതിഷേധിച്ച് അബ്ബാസ് വടക്കൻ കത്ത് അയച്ചിരുന്നു. അന്ന് ലഭിച്ച മറുപടി  കത്തിൽ മലപ്പുറം ചരിത്രമുള്ള സ്ഥലമാണെന്നും സംസ്ഥാന വനം വകുപ്പിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങിനെ പറഞ്ഞതെന്നും ഇവർ വിശദീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആണ് അബ്ബാസ്  വിമാന അപകട സമയത്തെ രക്ഷാപ്രവർത്തനങ്ങൾ വിശദമാക്കി മനേക ഗാന്ധിക്ക് കത്ത് അയച്ചത്.   തീ ഗോളമായി മാറിയേക്കാവുന്ന വിമാനത്തിനകത്ത് ഓടിക്കയറി കോവിഡിനെ ഭയക്കാതെ  ജാതി, മതം  മറന്ന്  ജീവൻ രക്ഷാ പ്രവർത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങൾ ഇങ്ങനയാണെന്ന് വിശദീകരിച്ച് ആയിരുന്നു ഇ മെയിൽ.
TRENDING Viral Video | ടോയ്ലറ്റ് സീറ്റിനുള്ളിൽ നിന്നും 'അതിഥി' അപ്രതീക്ഷിതമായി തലയുയർത്തി; വീഡിയോ കണ്ട് ഞെട്ടിത്തരിച്ച് നെറ്റിസൺസ് [NEWS]Madurai| മധുരയെ തമിഴ്നാടിന്റെ രണ്ടാം തലസ്ഥാനമാക്കണമെന്ന് AIADMK മന്ത്രിമാർ; ആവശ്യം എന്തുകൊണ്ട്? [NEWS] ഇതിനുള്ള  മറുപടിയിലാണ് വിമാന ദുരന്ത സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവർത്തിയാണ് ജീവൻ രക്ഷാ പ്രവർത്തനത്തിനായി  മലപ്പുറത്തെ ജനങ്ങൾ നടത്തിയെതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വമാണ് മലപ്പുറത്ത് നിന്ന്  ഇനിയും പ്രതീക്ഷിക്കുന്നതെന്നും  മനേക ഗാന്ധി പറഞ്ഞത്.
advertisement
മുൻപ് മലപ്പുറത്തെ  വസ്തുതാരഹിതമായി കുറ്റപ്പെടുത്തിയതിന് ഏറെ വിമർശനം ഏറ്റ്‌ വാങ്ങിയ മനേക ഗാന്ധിയുടെ അഭിനന്ദനത്തോട് പക്ഷേ സമ്മിശ്ര പ്രതികരണം ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Crash | 'അത്ഭുതപ്പെടുത്തിയ പ്രവർത്തി'; രക്ഷാപ്രവർത്തകരായ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മനേക ഗാന്ധി
Next Article
advertisement
കമൽ ഹാസന്‍റെ 237-ാം ചിത്രത്തിന് ശ്യാം പുഷ്കരന്റെ തിരക്കഥ; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്
കമൽ ഹാസന്‍റെ 237-ാം ചിത്രത്തിന് ശ്യാം പുഷ്കരന്റെ തിരക്കഥ; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്
  • കമൽ ഹാസന്‍റെ 237-ാം ചിത്രത്തിന് ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്നു, സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്.

  • കൂലി, കെജിഎഫ്, ലിയോ, വിക്രം തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കിയ അൻപറിവ് ആദ്യമായി സംവിധാനം.

  • ശ്യാം പുഷ്കരൻ ആദ്യമായി തമിഴിൽ കമൽ ഹാസനുവേണ്ടി തിരക്കഥയൊരുക്കുമ്പോൾ ആരാധകർ ആകാംക്ഷയിലാണ്.

View All
advertisement