"ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകൻ. നമുക്കിടയിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം, അതാണ് ഈ വെള്ളം. ഒരു കാര്യം ഉറപ്പ് തരാൻ കഴിയും. നമ്മുടെ കുടുംബത്തിൽ, അല്ലെങ്കിൽ കൂട്ടുകാരിൽ, അതുമല്ലെങ്കിൽ നമ്മുടെ പരിചയത്തിൽ, ഇയാളുടെ സ്വഭാവമുള്ള ഒരാൾ കാണും തീർച്ച." സിനിമയെയും കഥാപാത്രത്തെയും പറ്റിയുള്ള ജയസൂര്യയുടെ വാക്കുകൾ.
advertisement
സംയുക്ത മേനോനാണ് നായിക. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂർ, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആന്‍റണി, ജിൻസ് ഭാസ്കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോബി വർഗീസ് രാജ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സെന്‍ട്രല്‍ പിക്ച്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.