TRENDING:

സിനിമയിലെ രംഗങ്ങൾ ലൈംഗിക ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നു; സങ്കടകരമെന്ന് ബിരിയാണിലെ നടൻ

Last Updated:

സിനിമയിലെ ചില രംഗങ്ങൾ വെട്ടിമാറ്റി പ്രചരിപ്പിക്കുന്നതിന്റെ ദുരവസ്ഥയാണ് നടൻ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രമാണ് സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി. ചിത്രത്തിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം ലഭിച്ചിരുന്നു. റോമിൽ നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡും ബിരിയാണി സ്വന്തമാക്കി. സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും കനി കുസൃതിക്ക് ബിരിയാണിയിലൂടെ ലഭിച്ചു. മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സ്പെഷൽ ജൂറി പുരസ്കാരവും സംവിധായകന്‍ സജി ബാബു നേടി.
advertisement

ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തിയപ്പോൾ വ്യത്യസ്തമായ അനുഭവമാണ് ബിരിയാണിയുടെ അണിയറ പ്രവർത്തകർ നേരിടുന്നത്. ചിത്രത്തിലെ ദൃശ്യങ്ങൾ അശ്ലീല ദൃശ്യങ്ങൾ എന്ന പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നടൻ തോന്നയ്ക്കൽ ജയചന്ദ്രൻ. ബിരിയാണിയിൽ കനിയുടെ ഭർത്താവിന്റെ വേഷമാണ് തോന്നയ്ക്കൽ ജയചന്ദ്രൻ ചെയ്തത്.

സിനിമയിലെ ചില രംഗങ്ങൾ വെട്ടിമാറ്റി പ്രചരിപ്പിക്കുന്നതിന്റെ ദുരവസ്ഥയാണ് നടൻ പറയുന്നത്. ബിരിയാണി എന്ന ചിത്രം കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണ് എന്ന് അറിയാം എന്നാൽ, ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തിയത്. അതില്‍ തന്റെ നാട്ടുകാരും കുടുംബക്കാരുമുണ്ടെന്നും തോന്നയ്ക്കൽ ജയചന്ദ്രൻ പറയുന്നു.

advertisement

You may also like:Joju George | നായാട്ടിലെ അഭിനയത്തിന് ജോജു ജോർജിനെ അഭിനന്ദിച്ച് രാജ്‌കുമാർ റാവു

ബിരിയാണിയിൽ വളരെ പ്രധാനപ്പെട്ട വേഷമാണ് ജയചന്ദ്രൻ അവതരിപ്പിച്ചത്. എന്നാല‍്, ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്‌സ്ആപ്പ് വഴിയും പ്രചരിപ്പിച്ചു. നാട്ടിന്‍പുറത്താണ് താൻ ജീവിക്കുന്നത്. അവിടുത്തെ ഭൂരിപക്ഷത്തിനും താൻ സിനിമയില്‍ അഭിനയിച്ചതാണ് എന്നത് അറിയില്ല. ഇത്തരം രംഗങ്ങള്‍ ലഭിച്ചവര്‍ ആ രീതിയില്‍ അതിനെ കാണുന്നില്ല. താൻ വേറെ എന്തോ കെണിയില്‍ പെട്ടു, അത് ചിത്രീകരിക്കപ്പെട്ടുവെന്നാണ് സംസാരം, ശരിക്കും സങ്കടകരമായ കാര്യമാണ് ഇത്. നല്ലൊരു ചിത്രം ചെയ്തിട്ടും അത് ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് തീര്‍ത്തും സങ്കടകരമാണെന്ന് ജയചന്ദ്രൻ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത്തരം അപവാദ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ജയചന്ദ്രന്റെ തീരുമാനം.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമയിലെ രംഗങ്ങൾ ലൈംഗിക ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നു; സങ്കടകരമെന്ന് ബിരിയാണിലെ നടൻ
Open in App
Home
Video
Impact Shorts
Web Stories