നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Joju George | നായാട്ടിലെ അഭിനയത്തിന് ജോജു ജോർജിനെ അഭിനന്ദിച്ച് രാജ്‌കുമാർ റാവു

  Joju George | നായാട്ടിലെ അഭിനയത്തിന് ജോജു ജോർജിനെ അഭിനന്ദിച്ച് രാജ്‌കുമാർ റാവു

  Rajkummar Rao appreciates the Joju George for Nayattu | നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന ചിത്രം കണ്ട ശേഷമാണ് രാജ്‌കുമാർ റാവു ജോജുവിന്‌ നേരിട്ട് സന്ദേശമയച്ചത്

  രാജ്‌കുമാർ റാവു, ജോജു ജോർജ്

  രാജ്‌കുമാർ റാവു, ജോജു ജോർജ്

  • Share this:
   നായാട്ട് സിനിമയിലെ ജോജു ജോർജിന്റെ പ്രകടനത്തെ പ്രകീർത്തിച്ച് ബോളിവുഡ് നടൻ രാജ്‌കുമാർ റാവു. നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന ചിത്രം കണ്ട ശേഷമാണ് രാജ്‌കുമാർ റാവു ജോജുവിന്‌ നേരിട്ട് സന്ദേശമയച്ചത്. സിനിമയും ജോജുവിന്റെ മികച്ച പ്രകടനവും ഇഷ്‌ടപ്പെട്ടു. ഇനിയും ഇത്തരം റോളുകൾ പ്രേക്ഷകർക്ക് സമ്മാനിക്കണം എന്നുപറഞ്ഞുകൊണ്ടാണ് രാജ്‌കുമാർ സന്ദേശം അവസാനിപ്പിച്ചത്. സിനിമയിൽ മണിയൻ എന്ന മുതിർന്ന പോലീസുകാരന്റെ വേഷമാണ് ജോജു അവതരിപ്പിച്ചത്.

   ഭരണകൂടത്തിന് കീഴിൽ ഇരയാക്കപ്പെടുന്ന മൂന്നു പോലീസുകാരുടെ കഥയാണ് 'നായാട്ട്'. ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

   പ്രേക്ഷകർ ഉൾക്കിടിലത്തോടെ ഉൾക്കൊണ്ട 'ജോസഫ്' എന്ന സിനിമയ്ക്ക് ശേഷം ഷാഹി കബീർ എന്ന രചയിതാവ് വീണ്ടുമൊരു പോലീസ് കഥയുമായി വന്ന ചിത്രമാണിത്. മാർട്ടിൻ പ്രക്കാട്ടാണ് സംവിധാനം. ഫ്രയിമുകളിലൂടെയും ഫ്രയിമുകൾക്കിടയിലും വായിച്ചു മനസ്സിലാക്കാൻ ഒട്ടേറെ നൽകിക്കൊണ്ടായിരുന്നു സിനിമയുടെ അവതരണം.

   വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ബലിയാടാക്കപ്പെടുന്ന മൂന്നു പൊലീസുകാരെ വേട്ടയാടുന്ന നരനായാട്ടാണ് ഇവിടെ പ്രമേയം. ഒരു ഉപതെരഞ്ഞെടുപ്പിന്റെ പടിവാതുക്കൽ, ഇരുപതു കൊല്ലത്തോളം പോലീസ് സേനയെ സേവിച്ച എ.എസ്.ഐ. മണിയൻ (ജോജു), ജോലിയിൽ പ്രവേശിച്ച് അധികനാളാകാത്ത പ്രവീൺ മൈക്കിൾ (കുഞ്ചാക്കോ ബോബൻ), സുനിത (നിമിഷ) എന്നിവരുടെ ജീവിതം തകിടംമറിയുന്ന ഒരു രാത്രിയിലൂടെ 'നായാട്ടിന്' തുടക്കമാവുന്നു.
   View this post on Instagram


   A post shared by JOJU (@joju_george)


   മുതിർന്നയാളെന്ന നിലയിൽ മറ്റുരണ്ടു പേരും മണിയനിൽ വിശ്വാസമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഉള്ളിലെ തിരമാലകളും അടിയൊഴുക്കുകളും ആരും മനസ്സിലാക്കാതെ പോകുന്നു.

   തങ്ങളുടെ ഭാഗത്ത് തരിമ്പു പോലും കുറ്റമില്ലാഞ്ഞിട്ടും, അത് തെളിയിക്കാൻ സാധിക്കുമായിരുന്നിട്ടും, പോലീസിന്റെയും ആഭ്യന്തരത്തിന്റെയും നൂലാമാലകളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിട്ടും മധ്യവർത്തി സമൂഹത്തിലെ സാധാരണക്കാരിൽ കവിഞ്ഞ പരിഗണനപോലും ലഭിക്കാതെ പോകുന്ന കാക്കിക്കാർ വ്യത്യസ്ത സ്ക്രീൻ കാഴ്ചയാണ്. കണ്ണിൽ ഇരുട്ട് കയറുന്ന ജീവിത പ്രതിസന്ധിയിൽ പ്രവീണിനെയും സുനിതയെയും കൊണ്ട് ഇരുട്ടിന്റെ മറപിടിച്ച് കൊണ്ടുള്ള മണിയന്റെ ഓട്ടപ്പാച്ചിൽ അവർ പ്രതീക്ഷിച്ചതൊന്നും നേടാതെ അന്ധകാരത്തിൽ കെട്ടടങ്ങേണ്ടി വരുന്നതാണ് പ്രമേയം.

   ശുഭപര്യവസായിയായ സർവൈവൽ ത്രില്ലർ പരിചയിച്ച കാഴ്ചക്കാർക്കിടയിൽ സർവൈവൽ ട്രാജഡി ത്രില്ലർ പുത്തൻ മാനങ്ങൾ തുറക്കുന്നു.

   Summary: Actor Joju George wins praise from Bollywood actor Rajkummar Rao for his performance in Malayalam movie Nayattu. "What a brilliant performance sir. Loved the film also. More power to you. Keep inspiring us with such amazing performances sir," Rajkummar Rao wrote in his message to Joju
   Published by:user_57
   First published:
   )}