ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തിന്റെ ടൈറ്റിൽ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. 'ആസ് യു വാച്ച്' എന്ന ടാഗ്‌ലൈനോടുകൂടി പുറത്തിറങ്ങിയ പോസ്റ്റർ മിനിറ്റുകൾക്കുള്ളിൽ തന്നെ പേരിന്റെ വ്യത്യസ്ഥത കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ഒക്ടോബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന കാണെക്കാണെയിൽ പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
advertisement
ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കല ദിലീപ് നാഥ്.
'മായാനദി' എന്ന സിനിമയിലെ പ്രണയജോഡികളായി എത്തിയ ടൊവിനോയും ഐശ്വര്യയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അപ്പു, മാത്തൻ എന്നിങ്ങനെയായിരുന്നു ഇവരുടെ കഥാപാത്രങ്ങൾ.
ഒരു സ്ത്രീകഥാപാത്ര കേന്ദ്രീകൃതമായ സിനിമയിലും ഐശ്വര്യ വേഷമിടുന്നുണ്ട്. പിറന്നാൾ ദിനത്തിൽ തന്റെ പുതിയ സിനിമയുടെ പോസ്റ്റർ ഐശ്വര്യ ലക്ഷ്മി പുറത്തിറക്കി. 'അര്‍ച്ചന 31 Not Out' എന്ന നായികപ്രാധാന്യമുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സാരിയുടുത്ത് തീക്ഷണമായ നോട്ടത്തോടെയുള്ള ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. ദേവിക +2 Biology,അവിട്ടം എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാറാണ് അർച്ചന 31 നോട് ഔട്ടിന്റെ സംവിധാനം നിർവഹിക്കുന്നത്.