Aishwarya Lekshmi| 'അർച്ചന'യായി ഐശ്വര്യ; പിറന്നാൾ ദിനത്തിൽ പോസ്റ്റർ പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
നവംബർ 15ന് പാലക്കാട് ചിത്രീകരണം തുടങ്ങും
പിറന്നാൾ ദിനത്തിൽ തന്റെ പുതിയ സിനിമയുടെ പോസ്റ്റർ പുറത്തുവിട്ട് നടി ഐശ്വര്യ ലക്ഷ്മി. 'അര്‍ച്ചന 31 Not Out' എന്ന നായികപ്രാധാന്യമുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സാരിയുടുത്ത് കിടിലന‍് ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദേവിക +2 Biology,അവിട്ടം എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാറാണ് അർച്ചന 31 Not Outന്റെ സംവിധാനം നിർവഹിക്കുന്നത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വഹിക്കുന്നു. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്,എഡിറ്റിംഗ്-മുഹ്സിൻ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തൻ, കല- രാജേഷ് പി വേലായുധൻ,ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍,അസോസിയേറ്റ് ഡയറക്ടര്‍-സമന്ത്യക് പ്രദീപ്,സൗണ്ട്-വിഷ്ണു പി സി,അരുണ്‍ എസ് മണി,പരസ്യ ക്കല-ഓള്‍ഡ് മോങ്ക്സ്. നവംബർ 15ന് പാലക്കാട് ചിത്രീകരണം തുടങ്ങും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 06, 2020 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Aishwarya Lekshmi| 'അർച്ചന'യായി ഐശ്വര്യ; പിറന്നാൾ ദിനത്തിൽ പോസ്റ്റർ പുറത്ത്