നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പുലിമുരുകനെക്കാളും വേഗത്തിൽ പാഞ്ഞു കൊച്ചുണ്ണി

  പുലിമുരുകനെക്കാളും വേഗത്തിൽ പാഞ്ഞു കൊച്ചുണ്ണി

  • Share this:
   കേവലം പത്തു ദിവസത്തിനുള്ളിൽ 55 കോടി രൂപ ബോക്സ് ഓഫീസിൽ മാത്രം കൊയ്തു കായംകുളം കൊച്ചുണ്ണി. ഏറ്റവും വേഗം വൻ തുക കൊയ്യുന്ന മലയാള സിനിമയെന്ന റെക്കോർഡാണു കൊച്ചുണ്ണി നേടിയിരിക്കുന്നത്. പുലിമുരുകന്റെ 100 കോടി ക്ലബ് കൊച്ചുണ്ണി ഭേദിക്കുമോയെന്നു കാത്തിരിക്കുകയാണു സിനിമാ ലോകം. ആദ്യ ദിനം തന്നെ വൻ നേട്ടമായിരുന്നു കൊച്ചുണ്ണിക്ക്‌. അഞ്ചു കോടി മൂന്നു ലക്ഷം രൂപയാണ് ചിത്രം ആദ്യ ദിവസം കൊണ്ടു തന്നെ നേടിയത്. മുടക്കു മുതലായ 45 കോടി രൂപ ഇതിനോടകം തന്നെ തിരിച്ചു പിടിച്ചു കഴിഞ്ഞു ഈ ചിത്രം. ഗോകുലം ഗോപാലനാണു നിർമ്മാതാവ്.

   ബോക്സ് ഓഫീസ് തകർത്തു കായംകുളം കൊച്ചുണ്ണി

   ഗൾഫ്, യൂറോപ്പ്യൻ രാജ്യങ്ങളിലും ഇതിനോടകം പ്രദർശനം ആരംഭിച്ച കായംകുളം കൊച്ചുണ്ണിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ചിത്രം ചൈനീസ് ഭാഷയിൽ ഇറക്കാനുള്ള അവകാശം നായകൻ നിവിൻ പോളിക്കാണ്. സംവിധായകൻ റോഷൻ ആൻഡ്രൂസ് ആ അവസരം പ്രയോജനപ്പെടുത്താനുള്ള സാധ്യതയുണ്ട്. നായകനെയെന്ന പോലെ തന്നെ അതിഥി വേഷത്തിൽ എത്തിയ മോഹൻലാലിൻറെ ഇത്തിക്കര പക്കിയെയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇത്തിക്കര പക്കിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള പദ്ധതി തനിക്കുള്ളതായി റോഷൻ ആൻഡ്രൂസ് ന്യൂസ് 18നോട് പറഞ്ഞിട്ടുണ്ട്.

   First published:
   )}