പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഭാഷകൾക്കതീതമായി നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ്.ബി. പ്രജിത് നിർവ്വഹിക്കുന്നു.
ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച 'സവാരി'ക്കു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി', ഡബ്ളിയു.ജെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു നിർമിക്കുന്നു.
കോ പ്രൊഡ്യൂസർ- ഷിലിൻ ഭഗത്, സംഗീതം- അരുൺ രാജ്, എഡിറ്റർ- സണ്ണി ജേക്കബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ- നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ, മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കല-അനീഷ് ഗോപാൽ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- കുക്കു ജീവൻ, സ്റ്റിൽസ്- രഘു ഇക്കൂട്ട്, ഡിസൈൻ- രമേശ് എം. ചാനൽ, ചീഫ്
advertisement
അസോസിയേറ്റ് ഡയറക്ടർ- പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ- എം.കെ. നമ്പ്യാർ, ഡി.ഐ. - രഞ്ജിത്ത് രതീഷ്, വി.എഫ്.എക്സ്. - പോംപ്പി, സ്പെഷ്യൽ എഫക്ട്സ്- ആർ.കെ., മിക്സ്- ദിവേഷ് ആർ. നാഥ്, പി.ആർ.ഒ.-എ.എസ്. ദിനേശ്.
Also read: ആശങ്കകൾക്ക് വിരാമമിട്ട് വിക്രം 'കോബ്ര' മ്യൂസിക് ലോഞ്ച് ചടങ്ങിൽ
നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ചിയാൻ വിക്രം (Chiyaan Vikram) ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. പുതിയ ചിത്രം കോബ്രയുടെ (Cobra) മ്യൂസിക് ലോഞ്ച് വേദിയിലാണ് ആരോഗ്യവാനായ ചിയാൻ പങ്കെടുത്തത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമ്മിച്ച് ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിയാൻ വിക്രം ചിത്രം കോബ്രായുടെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്നു. എ.ആർ. റഹ്മാൻ, ഇർഫാൻ പത്താൻ, ദ്രുവ് വിക്രം, റോഷൻ മാത്യു, ശ്രീനിധി ഷെട്ടി, ഉദയനിധി സ്റ്റാലിൻ, കെ.എസ്. രവികുമാർ, മിയ ജോർജ്, ഡോക്ടർ അജയ് ജ്ഞാനമുത്തു തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു.
ഇഫാർ മീഡിയായ്ക്ക് വേണ്ടി റാഫി മതിര കേരളത്തിൽ അവതരിപ്പിക്കുന്ന 'കോബ്ര', ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്ന് തിയെറ്ററുകളിൽ എത്തിക്കുന്നു.
എ.ആർ. റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.