ടൈറ്റില്‍ ക്യാരക്ടറായി ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന 'ഷെഫീഖിന്റെ സന്തോഷം' ഏപ്രില്‍ 16ന് ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിച്ചു.
രസകരമായ റിയലിസ്റ്റിക് ഫാമിലി എന്റർടെയ്‌നർ എന്ന ആമുഖത്തോടെ അവതരിപ്പിക്കുന്ന ചിത്രം, പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായായ ഷെഫീഖ് എന്ന യുവാവിൽ കേന്ദ്രീകൃതമാണ്. മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തിൽ അയാൾ സന്തോഷം കണ്ടെത്തുന്നു. അതിനായി താൻ എന്തും ചെയ്യാൻ തയ്യാറാണ്. ഒരു സമ്പൂർണ ഫാമിലി എന്റർടെയ്‌നറിന്റെ എല്ലാ ഘടകങ്ങളും സിനിമയിലുണ്ട് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
advertisement
‘എ ഫണ്‍ റിയലസ്റ്റിക് മൂവി’ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദൊ ഐസക് നിർവ്വഹിക്കുന്നു. സംഗീതം- ഷാന്‍ റഹ്‌മാൻ. എഡിറ്റർ- നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ- ശ്യാം കാർത്തികേയൻ, മേക്കപ്പ്- അരുൺ ആയൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്-അജി മസ്ക്കറ്റ്, പരസ്യകല- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ. രാജൻ, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിൻ കുമാർ വി., പി.ആർ.ഒ. - എ.എസ്. ദിനേശ്.
Summary: Shooting of the movie 'Shefeekkinte Santhosham' bankrolled by Unni Mukundan's Unni Mukundan Films (UMF) starts rolling in Erattupetta. Directed by television fame Anup Pandalam, the second movie production from the actor is touted to be a feel-good entertainer. Unni Mukundan ventured into film production with Meppadiyan. In both movies, he plays the male lead. This time around, he narrates the life of an NRI, who is a go-to-man in his village