കോഴിപ്പോര് സിനിമയിലെ ആദ്യ വീഡിയോ ഗാനം നിവിൻ പോളി റിലീസ് ചെയ്തു. കൊച്ചി നഗരത്തിനടുത്തുള്ള കിടങ്ങൂർ എന്ന ഗ്രാമത്തിലെ ഗാഗുൽത്താ ലെയ്നിലെ താമസക്കാരായ അയൽവാസികളായ മേരിയുടെയും ബീനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹ ബന്ധത്തിൻ്റെ കഥ പറയുന്ന സിനിമയാണ് കോഴിപ്പോര്.
ജിനോയ് ജിബിത് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് വി.ജി. ജയകുമാർ.
പൗളി വത്സൻ, ജോളി ചിറയത്ത് എന്നിവരാണ് പ്രധാന വേഷത്തിൽ. ഇവരോടൊപ്പം വീണ നന്ദകുമാർ, ഇന്ദ്രൻസ്, നവജിത് നാരായണൻ , സോഹൻ സീനുലാൽ, അഞ്ജലി നായർ, ജിനോയ് ജനാർദ്ദനൻ, പ്രവീൺ ടി.ജെ., അസീസ് നെടുമങ്ങാട്, ജിബിറ്റ് ജോർജ്, സരിൻ, ശങ്കർ ഇന്ദുചൂഡൻ, ഷൈനി സാറ, മേരി എരമല്ലൂർ, ഗീതി, നന്ദിനി ശ്രീ, സമീക്ഷ നായർ, ഹർഷിത് സന്തോഷ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളാവുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 15, 2020 2:16 PM IST
