സന്തോഷ് ഏച്ചിക്കാനം തിരക്കഥയും, സംഭാഷണവുമെഴുതുന്നു. കഥ- ജിയോ പി.വി., ജിതിൻ സ്റ്റാൻസിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്താ, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.
പ്രൊജക്റ്റ് ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്- സുധീഷ്, കല- അജി കുറ്റ്യാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സഖി എൽസ, എഡിറ്റര്‍- വി. സാജന്‍, സ്റ്റില്‍സ്- നന്ദു, പരസ്യകല- കോളിന്‍ ലിയോഫില്‍, പ്രൊഡക്‌സന്‍ മാനേജര്‍-സാബു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, മാർക്കറ്റിങ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.
advertisement
നവംബറിൽ 'തട്ടാശ്ശേരി കൂട്ടം' ഗ്രാന്റ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആർ.ഒ. - എ.എസ്. ദിനേശ്.
താന്‍ സംവിധാനം ചെയ്ത സിനിമയില്‍ നിന്ന് തന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് ഡബ്ല്യുസിസി നിരന്തരം മെയില്‍ അയച്ചിരുന്നതായി പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്‍റെ പേരുപോലും സിനിമയിൽനിന്നു മായ്ക്കാൻ ശ്രമിച്ചെന്നും ലിജു ആരോപിച്ചു. പടവെട്ടിന്റെ റിലീസിനോട് ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് ലിജു ആരോപണം ഉന്നയിച്ചത്.
പടവെട്ട് സിനിമയുടെ കഥയിൽ ഗീതു മോഹന്‍ദാസ് പറഞ്ഞ കറക്‌ഷൻ ഞാൻ എടുത്തില്ല എന്നതായിരുന്നു പരാതി. ഒരുപക്ഷേ നിവിനോട് ഈ സിനിമയിൽ അഭിനയിക്കേണ്ട എന്നവർ പറഞ്ഞു കാണും. നിവിൻ അത് കേട്ടില്ല. ഒരു പോയിന്റ് എത്തിയപ്പോൾ എന്റെ സിനിമയിൽ എന്റെ പേര് ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം. നിർമാതാക്കൾക്ക് നിരന്തരം അയക്കുന്ന മെയിലുകളിൽനിന്ന് ഞങ്ങൾക്ക് അത് വ്യക്തമായി. ഡബ്ല്യുസിസി എന്ന സംഘടനയാണ് നിരന്തരം മെയിൽ അയച്ചുകൊണ്ടിരുന്നത്. ഡബ്ല്യുസിസി എന്ന സംഘടനയെ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങൾ. അതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ സംഘടനയ്ക്ക് മുകളിൽ നിൽക്കുന്നു അതാണ് ഞാൻ പറയാൻ ശ്രമിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.