TRENDING:

Sushant Singh Rajput Death | ഇൻസ്റ്റഗ്രാമിൽ സുശാന്തും റിയയും പിന്തുടരുന്ന ശ്രുതി മോദിയെന്ന അൺവേരിഫൈഡ് അക്കൗണ്ട് ആരുടെ?

Last Updated:

എഫ് ഐ ആറിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പേരുകൾ നേരത്തെ തന്നെ കേസുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടതാണ്. എന്നാൽ, എഫ് ഐ ആറിൽ ഉൾപ്പെട്ട ശ്രുതി മോദി ആരെന്നതും കേസുമായി അവർക്കെന്താണ് ബന്ധമെന്നതുമാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരാണ് ശ്രുതി മോദി? സുശാന്ത് സിംഗ് രാജ്പുത് കേസിൽ ആറുപേരെ പ്രതിയാക്കി സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ഉൾപ്പെട്ട പേരാണ് ശ്രുതി മോദി. എന്നാൽ, അതിനു ശേഷം ആളുകൾ ശ്രുതി മോദി ആരെന്ന അന്വേഷണത്തിലാണ്.
advertisement

ഇൻസ്റ്റഗ്രാമിൽ സുശാന്ത് സിംഗ് രാജ്പുതും റിയ ചക്രവർത്തിയും പിന്തുടരുന്ന അൺവേരിഫൈഡ് അക്കൗണ്ടാണ് ശ്രുതി മോദിയുടേത്. ഇത് തന്നെയാണ് ചില സംശയങ്ങൾക്ക് ഇടയാക്കിയതും ശ്രുതി മോദി ഒരു ചോദ്യചിഹ്നമായി അന്വേഷണസംഘത്തിന് മുന്നിൽ വന്നതും. 4000 ഓളം ഫോളോവേഴ്സ് ഉള്ള ശ്രുതി മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ 'പ്രൈവറ്റ്' ആണ്.

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയും റിയയുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നുണ്ട്. സുശാന്തിന്റെ പിതാവിന്റെ പരാതിയെ തുടർന്ന് ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

advertisement

റിയ ചക്രവർത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രവർത്തി, മാതാവ് സന്ധ്യ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡ, ശ്രുതി മോദി തുടങ്ങിയവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ പീനൽ കോഡിലെ ആത്മഹത്യാപ്രേരണ, ക്രിമിനൽ ഗൂഡാലോചന, വിശ്വാസലംഘനം, തെറ്റായ നിയന്ത്രണം, ചതി എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

എഫ് ഐ ആറിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പേരുകൾ നേരത്തെ തന്നെ കേസുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടതാണ്. എന്നാൽ, എഫ് ഐ ആറിൽ ഉൾപ്പെട്ട ശ്രുതി മോദി ആരെന്നതും കേസുമായി അവർക്കെന്താണ് ബന്ധമെന്നതുമാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റിയ ചക്രവർത്തിയുടെയും സഹോദരൻ ഷോവിക് ചക്രവർത്തിയുടെയും മുൻ മാനേജരാണ് ശ്രുതി മോദി. ജൂലൈ 29ന് മുംബൈ പൊലീസ് സുശാന്തിന്റെ മരണത്തിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ശ്രുതി മോദിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput Death | ഇൻസ്റ്റഗ്രാമിൽ സുശാന്തും റിയയും പിന്തുടരുന്ന ശ്രുതി മോദിയെന്ന അൺവേരിഫൈഡ് അക്കൗണ്ട് ആരുടെ?
Open in App
Home
Video
Impact Shorts
Web Stories