TRENDING:

'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍'; നയന്‍സ്-വിക്കി വിവാഹ വീഡ‍ിയോയുടെ ട്രെയിലർ പുറത്ത്

Last Updated:

വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കു ശേഷമാണ് വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററി വിഡിയോ ട്രെയിലർ റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ്. വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കു ശേഷമാണ് വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
advertisement

നയൻതാരയുടെ വ്യക്തിജീവിതവും സിനിമാ ജീവിതവുമൊക്കെ ഡോക്യുമെന്ററിയിൽ ചർച്ച ചെയ്യുന്നുണ്ട്. എനിക്കറിയാം എന്റെ മോളെയെന്ന് അമ്മ ട്രെയിലറില്‍ സൂചിപ്പിക്കുന്നതിനൊപ്പം നടി നയൻതാര മുമ്പത്തെ വിവാദങ്ങളില്‍ പ്രതികരിക്കുന്നതായും കാണാം.

Also Read: Nayanthara| 'ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍...' ; പ്രഭുദേവയുമായുള്ള ബന്ധത്തിൽ സംഭവിച്ചതെന്ത്? തുറന്നുപറഞ്ഞ് നയൻതാര

നടിയുടെ അമ്മ ഓമന കുര്യൻ മുതൽ സംവിധായകനായ നെൽസൺ ഉൾപ്പടെയുള്ളവർ ഡോക്യുമെന്ററിയിൽ വന്നുപോകുന്നു. നവംബർ 18 മുതൽ വിവാഹ വിഡിയോയുടെ സ്ട്രീമിങ് ആരംഭിക്കും. നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനു വേണ്ടി 25 കോടിയാണ് പ്രതിഫലമായി നയൻതാരയ്ക്കും വിഘ്നേശിനും നെറ്റ്ഫ്ലിക്സ് നൽകിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 2022 ജൂൺ ഒൻപതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. വിവാഹ വീഡിയോയായി മാത്രമല്ല ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്. നയൻതാരയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും വിഘ്നേഷുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നുണ്ട്. ഷാറുഖ് ഖാൻ,ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ തുടങ്ങി സിനിമാ ലോകത്തെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍'; നയന്‍സ്-വിക്കി വിവാഹ വീഡ‍ിയോയുടെ ട്രെയിലർ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories