Nayanthara| 'ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍...' ; പ്രഭുദേവയുമായുള്ള ബന്ധത്തിൽ സംഭവിച്ചതെന്ത്? തുറന്നുപറഞ്ഞ് നയൻതാര
- Published by:Rajesh V
- news18-malayalam
Last Updated:
Nayanthara Beyond the Fairytale: ഇപ്പോഴിതാ പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നയന്‍താര ഡോക്യുമെന്ററിയിൽ
നയന്‍താരയുടെ 40-ാം പിറന്നാള്‍ ദിനമായ ഇന്ന് താരത്തിന്റെ ജീവിത കഥ പറയുന്ന 'നയൻതാര- ബിയോണ്ട് ദ ഫെയറി ടെയില്‍' നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഈ ഡോക്യുമെന്ററിയുടെ റിലീസ്. ജീവതത്തില്‍ സംഭവിച്ചിരിക്കുന്ന ഇതുവരെ പറയാത്ത കാര്യങ്ങള്‍ ഈ ഡോക്യുമെന്ററിയിലൂടെ താരം പറയുന്നുണ്ട്.
advertisement
advertisement
advertisement
advertisement
'അവസാന ദിനത്തെ ഷൂട്ടിങ് എനിക്ക് മറക്കാനാകില്ല. ആ ഇമോഷന്‍ എനിക്ക് വിശദീകരിക്കാനാകില്ല. ഞാന്‍ വല്ലാതായി. ഞാന്‍ പോലുമറിയാതെ കരഞ്ഞു. ഞാന്‍ ഒരുപാട് സ്‌നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷന്‍ വിട്ട് കൊടുക്കേണ്ടി വന്നപ്പോള്‍ അതിനേക്കാള്‍ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാന്‍ ഇന്‍ഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷന്‍ അല്ലായിരുന്നു'- നയൻതാര പറയുന്നു.
advertisement
'നിനക്കിനി വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു. എന്ത് തരം ആളുകള്‍ക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങള്‍ക്ക് മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ്. അതെന്നെ പൂര്‍ണമായും തകര്‍ത്തു.'
advertisement
ഞാനല്ല പ്രശ്‌നമെന്ന് മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് അവര്‍ മനസിലാക്കുമെന്ന് താന്‍ ചിന്തിച്ചെന്നും നയന്‍താര വ്യക്തമാക്കി. ജീവിതത്തില്‍ പിഴവുകള്‍ പറ്റുന്നതും അതില്‍ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടപെടില്ലായിരുന്നു. പക്ഷെ അതില്‍ കുഴപ്പമില്ലെന്നും നയന്‍താര പറയുന്നു.
advertisement