ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് മകൻ തന്നെ പോലെ ഗായകനാകാൻ താത്പര്യമില്ലെന്ന് സോനു തുറന്നു പറഞ്ഞത്. കുറഞ്ഞത് ഇന്ത്യയിലെങ്കിലും മകൻ ഗായകനാകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും സോനു. ഇതിന് മുമ്പും രാജ്യത്തെ സംഗീത ലോകത്തെ വിവേചനത്തെ കുറിച്ച് സോനു തുറന്നു പറഞ്ഞിട്ടുണ്ട്. രാജ്യത്തെ വലിയ മ്യൂസിക് ഗ്രൂപ്പിന്റെ പിടിയിലാണ് സംഗീതലോകം എന്നായിരുന്നു സോനുവിന്റെ പരാമർശം.
"തുറന്നു പറഞ്ഞാൽ, അവൻ(മകൻ) ഗായകനാകുന്നതിൽ എനിക്ക് താത്പര്യമില്ല. കുറഞ്ഞത് ഈ രാജ്യത്തെങ്കിലും. എന്തായാലും അവൻ ഇന്ത്യയിലല്ല ജീവിക്കുന്നത്. ദുബായിലാണ്. അവനെ ഇതിനകം ഇന്ത്യയിൽ നിന്ന് മാറ്റിയിട്ടുണ്ട്. പാടാനുള്ള കഴിവുണ്ടെങ്കിലും മറ്റൊരു മേഖലയിലാണ് അവന് താത്പര്യം."
advertisement
You may also like:'സുരറൈ പോട്രി’ലെ വനിതാ പൈലറ്റ്; സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൈലറ്റായി വർഷ നായർ
ദുബായിലെ മുൻ നിര ഗെയിമർമാരിൽ ഒരാൾ നീവിൻ നിഗം. ദുബായിൽ പ്രചാരത്തിലുള്ള ഫോർട്നൈറ്റ് ഗെയിമർമാരിൽ രണ്ടാം സ്ഥാനത്താണ് നീവിൻ. കഴിവും പ്രതിഭയമുള്ളവനാണ് തന്റെ മകൻ. എന്ത് ചെയ്യണമെന്ന് അവന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അവനെന്താണ് വേണ്ടതെന്ന് അവൻ തന്നെ കണ്ടെത്തട്ടെ. സോനു നിഗം പറയുന്നു.
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് വിമർശനം ഉയർന്നിരുന്നു. ഈ സമയത്താണ് സംഗീത ലോകത്തും വിവേചനവും സ്വജനപക്ഷപാതവും ഉണ്ടെന്ന ഗുരുതര ആരോപണം സോനു ഉന്നയിച്ചത്.
ടി-സീരീസിനെതിരെയായിരുന്നു സോനുവിന്റെ വിമർശനം. ടി-സീരീസ് ഉടമ ഭൂഷൺ കുമാറിനെതിരെ ദൈർഘ്യമേറിയ വീഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.