Sushanth Singh Rajput| സംഗീത മേഖലയിലെ ആത്മഹത്യകളെ കുറിച്ചും ഉടൻ കേട്ടേക്കാം; സോനു നിഗം

Last Updated:

സംഗീത മേഖല രണ്ട് മാഫിയകളുടെ കൈകളിലാണ്. ആര് പാടണം ആര് പാടേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം അവർക്കുണ്ട്- സോനുവിന്റെ വാക്കുകൾ.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ സിനിമാ മേഖലയിലെ ഇരുണ്ട വശങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. കൂടുതൽ താരങ്ങൾ തങ്ങൾക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു തുടങ്ങി.
ഇത്തരത്തിൽ സംഗീത മേഖലയിലെ വിവേചനങ്ങളെ കുറിച്ചും അധികാര പ്രയോഗങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ഗായകൻ സോനു നിഗം തന്റെ പുതിയ വ്ലോഗിലൂടെ.
"സംഗീത മേഖലയിലെ ആത്മഹത്യകളെ കുറിച്ചും ഉടൻ കേട്ടേക്കാം" എന്നാണ് സോനു നിഗം തന്റെ വ്ളോഗിന് പേരിട്ടിരിക്കുന്നത് തന്നെ. സംഗീത മേഖല രണ്ട് മാഫിയകളുടെ കയ്യിലാണെന്നും സോനു വീഡിയോയിലൂടെ പറയുന്നു.
അതേസമയം, ഏതൊക്കെയാണ് മാഫിയകൾ എന്ന് അദ്ദേഹം പറയുന്നില്ല.
"സുശാന്ത് സിങ് രജ്പുത് മരണപ്പെട്ടു, ഒരു നടൻ മരിച്ചു. നാളെ ഒരു ഗായകന്റേയോ സംഗീത സംവിധായകന്റേയോ ഗാനരചയിതാവിന്റെയോ മരണ വാർത്ത നിങ്ങൾ കേട്ടേക്കാം". സോനുവിന്റെ വാക്കുകൾ.
advertisement
advertisement
പുതുമുഖങ്ങളോട് അൽപ്പംകൂടി അനുതാപത്തതോടെ പെരുമാറണമെന്ന് സോനു നിഗം ആവശ്യപ്പെടുന്നു. സിനിമാ നിർമാതാക്കളും സംവിധായകരും സംഗീത സംവിധായകരും പുതിയ ഗായകർക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാകുമ്പോൾ മ്യൂസിക് കമ്പനികൾ മാത്രം അതിന് എതിരായി നിൽക്കുകയാണ്. ഇത് തങ്ങളുടെ ഗായകരല്ലെന്ന നിലപാടാണ് അവർക്ക്. ഈ മനോഭാവം മാറ്റണമെന്നും അല്ലെങ്കിൽ നാളെ നിങ്ങൾ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും സോനു പറയുന്നു.
advertisement
സുശാന്തിന്റെ മരണത്തിന് പിന്നാലെ വിമർശനം നേരിടുന്ന സൽമാൻ ഖാനെ കുറിച്ചും സോനു വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും ഗായകൻ തുറന്നു പറയുന്നു. സംഗീത മേഖലയിൽ ഇത്രകാലമായുള്ള തന്നോട് ആകാമെങ്കിൽ പുതുമുഖങ്ങൾക്ക് എന്തൊക്കെ നേരിടേണ്ടി വരാമെന്നും സോനു ചോദിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushanth Singh Rajput| സംഗീത മേഖലയിലെ ആത്മഹത്യകളെ കുറിച്ചും ഉടൻ കേട്ടേക്കാം; സോനു നിഗം
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement