TRENDING:

വിനീത് ശ്രീനിവാസന്റെ വൈറൽ ഓട്ടത്തിന് പിന്നാലെ 'തേപ്പ്' ആഘോഷമാക്കുന്ന 'ബെല്ലും ബ്രേക്കും' പാട്ട് ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

Last Updated:

'ഇനി ഓരോ തേപ്പും ഒരു ആഘോഷമാകും...' എന്ന ക്യാപ്ഷനോട്‌ കൂടിയാണ് ഗാനം പുറത്തിറങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ വരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സ്റ്റേജിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) വീഡിയോ ഫൂട്ടേജ് അടക്കമുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിനീത് നൽകിയ വിശദീകരണത്തിൽ അനിയന്ത്രിതമായ തിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട സാഹചര്യം ഉണ്ടായതാണെന്നും, ഏറെ തൃപ്തി നൽകിയ ഒരു ഗാനമേള ആയിരുന്നു എന്നും ഇനിയും ക്ഷണിച്ചാൽ ആ ക്ഷേത്രത്തിൽ ഗാനമേളയ്ക്ക് പോകുമെന്നും വ്യക്തമാക്കിയിരുന്നു.
വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ
advertisement

Also read: ‘ഏറ്റവും ആസ്വദിച്ചു പാടിയ വേദി; അൽപദൂരം ഓടേണ്ടിവന്നു; ഇനിയും വിളിച്ചാൽ വരും’; വിനീത് ശ്രീനിവാസൻ

ഇപ്പോൾ വിനീത് ശ്രീനിവാസനെ സംബന്ധിക്കുന്ന മറ്റൊരു കാര്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ‘ബെല്ലും ബ്രേക്കും’ എന്ന സിനിമയ്ക്ക് വേണ്ടി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ഈയിടെയാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ‘മലയാളത്തിലെ ആദ്യത്തെ തേപ്പ് പാട്ട്…’ ‘ഇനി ഓരോ തേപ്പും ഒരു ആഘോഷമാകും…’ എന്നിങ്ങനെയുള്ള ക്യാപ്ഷനുകളോടു കൂടി പുറത്തിറങ്ങിയ ആ ഗാനം ഇതിനോടകം തന്നെ നാലര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

advertisement

തേച്ചു പോയ കാമുകിയോർത്ത് നായകൻ മദ്യപിച്ചുകൊണ്ട് പാടുന്ന ഈ ഗാനം അല്പം സന്തോഷവും കുസൃതിയും നിറഞ്ഞ ശബ്ദത്തിലാണ് വിനീത് പാടിയിരിക്കുന്നത്. അഡ്വ: ശ്രീരഞ്ജിനി രചിച്ച ‘ചെന്താര ചന്തമെഴും പെൺകോടി ഇന്നു ചിന്തയിൽ നീ ചെങ്കനൽ തരി’ എന്നു തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ. ശൂരനാട് ആണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റാസ് മൂവീസിന്റെ ബാനറിൽ പി.സി. സുധീർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘ബെല്ലും ബ്രേക്കും’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വിനീത് ശ്രീനിവാസന്റെ വൈറൽ ഓട്ടത്തിന് പിന്നാലെ 'തേപ്പ്' ആഘോഷമാക്കുന്ന 'ബെല്ലും ബ്രേക്കും' പാട്ട് ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ
Open in App
Home
Video
Impact Shorts
Web Stories