TRENDING:

'എന്റെ സിനിമയിൽ എന്റെ പേര് ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം' നിര്‍മാതാക്കള്‍ക്ക് WCC മെയില്‍ അയച്ചു ; പടവെട്ട് സംവിധായകന്‍

Last Updated:

തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്‍റെ പേരുപോലും സിനിമയിൽനിന്നു മായ്ക്കാൻ ഗീതു മോഹന്‍ദാസ് ശ്രമിച്ചെന്നും ലിജു ആരോപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
താന്‍ സംവിധാനം ചെയ്ത സിനിമയില്‍ നിന്ന് തന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് ഡബ്ല്യുസിസി നിരന്തരം മെയില്‍ അയച്ചിരുന്നതായി പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്‍റെ പേരുപോലും സിനിമയിൽനിന്നു മായ്ക്കാൻ ശ്രമിച്ചെന്നും ലിജു ആരോപിച്ചു. പടവെട്ടിന്റെ റിലീസിനോട് ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് ലിജു ആരോപണം ഉന്നയിച്ചത്.
advertisement

പടവെട്ട് സിനിമയുടെ കഥയിൽ ഗീതു മോഹന്‍ദാസ് പറഞ്ഞ കറക്‌ഷൻ ഞാൻ എടുത്തില്ല എന്നതായിരുന്നു പരാതി. ഒരുപക്ഷേ നിവിനോട് ഈ സിനിമയിൽ അഭിനയിക്കേണ്ട എന്നവർ പറഞ്ഞു കാണും. നിവിൻ അത് കേട്ടില്ല. ഒരു പോയിന്റ് എത്തിയപ്പോൾ എന്റെ സിനിമയിൽ എന്റെ പേര് ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം. നിർമാതാക്കൾക്ക് നിരന്തരം അയക്കുന്ന മെയിലുകളിൽനിന്ന് ഞങ്ങൾക്ക് അത് വ്യക്തമായി. ഡബ്ല്യുസിസി എന്ന സംഘടനയാണ് നിരന്തരം മെയിൽ അയച്ചുകൊണ്ടിരുന്നത്. ഡബ്ല്യുസിസി എന്ന സംഘടനയെ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങൾ. അതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ സംഘടനയ്ക്ക് മുകളിൽ നിൽക്കുന്നു അതാണ് ഞാൻ പറയാൻ ശ്രമിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

advertisement

Also Read-'ഗീതു മോഹൻദാസ് എന്റെ ജീവിതത്തെയും സിനിമയെയും നശിപ്പിക്കാൻ ശ്രമിച്ചു': പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ

എനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ഗീതു മോഹൻദാസ് ആണോ എന്ന് അന്വേഷിച്ച് തെളിയട്ടെ എന്നാണ് ഞാൻ പറയുന്നത്. അന്വേഷണത്തോട് ഞാൻ പൂർണമായും സഹകരിക്കുന്നുണ്ട്. ഈ കാര്യത്തിൽ ഞാൻ ആരോടും സപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ല. നിയമപരമായി നേരിടാൻ തന്നെയാണ് ഞാനും എന്റെ ടീമും തീരുമാനിച്ചിരിക്കുന്നത്. മുഖ്യധാരാസിനിമയിലെ ഒരു സൂപ്പർസ്റ്റാറിനെ വച്ച് ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യുക എന്നുള്ളത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് ശ്രമകരമായ കാര്യമാണ്. ആ സിനിമ റിലീസ് ആകുമ്പോഴാണ് എന്റെ പേരില്ലാതെ റിലീസ് ചെയ്യണം എന്നുള്ള ആവശ്യം ഉയർന്നത്.- ലിജു കൃഷ്ണ പറഞ്ഞു.

advertisement

Also Read-Padavettu review | നിവിൻ പോളിയുടെ അഴിഞ്ഞാട്ടം; ഇടിവെട്ടായി 'പടവെട്ട്‌'

കേരളത്തിലെ എല്ലാ സംഘടനകളിലേക്കും ഓൾ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്കു പോലും എന്റെ പേര് മാറ്റാനായുള്ള കത്തുകൾ പോയിട്ടുണ്ട്. ഇന്ന് എന്റെ സിനിമ റിലീസ് ചെയ്ത് എന്റെ പേര് വെള്ളിത്തിരയിൽ എഴുതി കാണിച്ചപ്പോൾ ഇന്നു പോലും എന്റെ പേര് മാറ്റണമെന്ന് പരാതി അയച്ചതിന്റെ തെളിവുണ്ട്. പുതിയ ആൾക്കാരെ സംബന്ധിച്ച് ഇത്തരം നടപടി വളരെ പരിതാപകരമാണ്.

സംഘടനകൾ ഇതിനെതിരെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായ വിഷയത്തിന് നിയമപരമായി സമീപിക്കണം എന്നുള്ളതുകൊണ്ടാണ് നിവിൻ പോളിയോ സണ്ണി വെയ്നോ ഇതിനെതിരെ ഒരു പ്രതികരണവും നടത്താത്തത്. ഈ വിഷയം പുറത്ത് പറയണമെന്ന് എന്നെക്കാളും ആഗ്രഹിച്ച വ്യക്തികളാണ് അവർ. നിങ്ങൾ അവരോട് എപ്പോൾ ചോദിച്ചാലും അവരുടെ പ്രതികരണം ഞങ്ങൾ പറഞ്ഞത് തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.’’ലിജു കൃഷ്ണ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്റെ സിനിമയിൽ എന്റെ പേര് ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം' നിര്‍മാതാക്കള്‍ക്ക് WCC മെയില്‍ അയച്ചു ; പടവെട്ട് സംവിധായകന്‍
Open in App
Home
Video
Impact Shorts
Web Stories