TRENDING:

'രചന, സംവിധാനം ജോജു ജോര്‍ജ്'; പിറന്നാള്‍ ദിനത്തില്‍ 'പണി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Last Updated:

തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടന്‍ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമ ‘പണി’യുടെ മോഷൻ പോസ്റ്റർ ജോജുവിന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
advertisement

ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, റിനോഷ് ജോർജ്ജ്, ഇയാൻ & ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ, ബിഗ് ബോസ് താരങ്ങളായ സാഗർ & ജുനൈസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

advertisement

പ്രശസ്ത സംവിധായകൻ വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു വിജയിയുടെതാണ് സംഗീതം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സൗണ്ട് ഡിസൈൻ & സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനിങ്: സന്തോഷ് രാമൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ: ജയൻ നമ്പ്യാർ, മിക്സ്: എം ആർ രാധാകൃഷ്ണൻ, മേക്കപ്പ്: എം ജി റോഷൻ, സമീർ ഷാം, കോസ്റ്റ്യൂം: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റണ്ട്: ദിനേശ് സുബ്രായൻ, കൊറിയോഗ്രഫി: സന്ധ്യ മാസ്റ്റർ, ഷിജിത്, പാർവതി മേനോൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യു, അസ്സോസിയേറ്റ് ഡയറക്ടർ: രതീഷ് പിള്ള, സഫർ സനൽ, നിഷാദ് ഹസ്സൻ. വിതരണം: ആന്റോ ജോസഫ് ഫിലിം കമ്പനി. കോ-പ്രൊഡക്ഷൻ: വർക്കി ജോർജ്, എക്സിക്യൂടീവ്‌ പ്രൊഡ്യൂസർ: അഗ്നിവേശ് രഞ്ജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ, പിആർഒ: ശബരി, വിഎഫ്എക്സ്: ലുമാ എഫ് എക്സ്, പ്രോമോ ഗ്രാഫിക്സ്: ശരത് വിനു, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: ഓൾഡ്മങ്ക്സ്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'രചന, സംവിധാനം ജോജു ജോര്‍ജ്'; പിറന്നാള്‍ ദിനത്തില്‍ 'പണി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories