'വസന്തത്തിന്റെ കനല്‍ വഴികള്‍' സംവിധാനം ചെയ്ത അനില്‍ വി. നാഗേന്ദ്രന്റെ രണ്ടാമത്തെ ചിത്രമാണ് 'തീ'. മുഹ്‌സിനൊപ്പം സുരേഷ് കുറുപ്പ്, കരുനാഗപ്പള്ളി എം.എൽ.എ. സി.ആര്‍. മഹേഷ്, രാജ്യസഭ എം.പി. സോമപ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങിയ സാഗരയാണ് നായിക.
ഇന്ദ്രന്‍സ്, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, ഋതേഷ്, വിനു മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. അധോലോക നായകനായാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ എത്തുന്നത്. ഇന്ദ്രൻസിന്റെത് ഇതുവരെ കാണാത്ത വേഷമായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
മുന്‍പ് നാടകങ്ങളില്‍ അഭിനയിച്ച പരിചയത്തിലാണ് സിനിമയിലേക്ക് വരുന്നതെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ റോളിലെത്തുന്ന തനിക്ക് നിരവധി വൈകാരിക രംഗങ്ങളും സിനിമയിലുണ്ടെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു. സംവിധായകന്റെ ആവശ്യപ്രകാരം സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രനാണ് തന്നെ സിനിമയിലേയ്ക്ക് ക്ഷണിച്ചത്. അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേയ്ക്ക് കടന്ന് വന്നതെന്നും, സംവിധായകൻ അനിൽ നാഗേന്ദ്രൻ നന്നായി സഹായിച്ചെന്നും മുഹ്സിൻ പറഞ്ഞു.
advertisement
നിരവധി തവണ ആലോചിച്ച ശേഷമാണ് മുഹ്സിനെ നായകനാക്കാൻ തീരുമാനിച്ചത്. നാടകങ്ങളിൽ അഭിനയിച്ച പരിചയമുണ്ടെന്ന് അറിഞ്ഞിരുന്നു. കുടാതെ തന്റെ കഥാപാത്രത്തിന് പറ്റിയ രൂപമാണ് മുഹ്സിന്റെതെന്നും സംവിധായകൻ അനിൽ നാഗേന്ദ്രൻ പറഞ്ഞു.
ഷൂട്ടിംഗ് പൂർത്തിയായി. അടുത്ത ആഴ്ച മുതൽ പാട്ടുകൾ പുറത്ത് വിട്ട് തുടങ്ങും. തിയേറ്ററിൽ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. സാഹചര്യം അനുകൂലമല്ലാത്തതിനാൽ ചിലപ്പോൾ ഒടിടി പ്ലാറ്റ് ഫോം തെരഞ്ഞെടുക്കേണ്ടി വന്നേക്കാം. ഇതു സംബന്ധിച്ച് തീരമാനിച്ചിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു.
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആറിന്റെ (രുദിരം, രൗദ്രം, രണം) മെയ്ക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. ബാഹുബലിയെ വെല്ലുന്ന ഗ്രാഫിക്സും ലൊക്കേഷൻ സെറ്റുകളുമായാണ് രാജമൗലി എത്തുന്നത്. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും മുതൽ മുടക്കുള്ള ആക്ഷൻ ഡ്രാമ എന്ന വിശേഷണവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എൻ ടി ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കൊമരം ഭീം (ജൂനിയര്‍ എൻടിആർ) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ.