"ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്" - ഈ വാക്കുകളോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ വാര്‍ഷിക ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. 'ഏതൊരു പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകും' എന്നതായിരുന്നു പേളി അന്ന് ചിത്രം പങ്കുവച്ചത്. ഞങ്ങൾ വിവാഹിതരായി ഒരു വർഷമായി എന്ന് മനസിലായപ്പോൾ ഞങ്ങളുടെ യഥാർത്ഥ പ്രതികരണം എന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോയുംഅന്ന് പേളി മാണി പങ്കുവച്ചിരുന്നു.
advertisement
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. 2019 ലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2020 10:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Video | 'അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു'; ഗര്‍ഭിണിയായതിന്റെ സന്തോഷം പങ്കുവച്ച് പേളി മാണി