ലോക്ക്ഡൗൺ നാളുകളിൽ തങ്ങളുടെ ആദ്യ വിവാഹ വാർഷികം ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് വീട്ടിൽ നിന്നും ആരംഭിച്ച പ്രണയം ചോരാതെ ഒരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു ഇവർ. മലയാളം ബിഗ് ബോസിൽ നിന്നുള്ള പരിചയം വിവാഹത്തിൽ കലാശിച്ച ആദ്യ കൂട്ടുകെട്ട് കൂടിയാണ് പേളിയുടേയും ശ്രീനിഷിന്റെയും. വിവാഹ വാർഷികം ആശംസിച്ചു ശ്രീനിഷ് ഇട്ട പോസ്റ്റിൽ 'നിന്റെ പൊണ്ടാട്ടി എങ്ങനെയുണ്ട്' എന്ന ചോദ്യം ഉയർത്തുന്നത് മറ്റാരുമല്ല, പേളി തന്നെ