പ്രമുഖരുടെ ലോബി നടനെ ഒതുക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് നടിയും സുശാന്തിന്‍റെ സുഹൃത്തുമായ റിയ ചക്രവർത്തി ഉന്നയിച്ചത്. ഇതോടെയാണ് അന്വേഷണം നിർമ്മാണകമ്പനിയെ കേന്ദ്രീകരിച്ചു നടത്താൻ പൊലീസ് തീരുമാനിച്ചത്. 'യശ്‌രാജ്'മായുള്ള കരാറിൽനിന്ന് പിൻമാറിയ സുശാന്ത് അവരുടെ ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി റിയ ചക്രവർതതി വെളിപ്പെടുത്തി. റിയ ഉൾപ്പടെ 15 പേരിൽനിന്ന് ഇതുവരെ പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.
TRENDING:'ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുന്നു; നാടിൻറെ ശത്രുക്കളെ ഒറ്റപ്പെടുത്തണം': മന്ത്രി ടി.പി രാമകൃഷ്ണൻ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]തിരുവനന്തപുരം കർശന നിയന്ത്രണത്തിലേക്ക്; ജനങ്ങൾ കൂടുതൽ കരുതൽ പാലിക്കണം [NEWS]
advertisement
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ മുംബൈയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തുകയായിരുന്നു. സുശാന്തിന്‍റെ മരണം കനത്ത ഞെട്ടലാണ് ബോളിവുഡിൽ ഉളവാക്കിയത്. വിഷാദരോഗത്തിന് അടിമയായിരുന്നു സുഷാന്ത് എന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.