'ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുന്നു; നാടിൻറെ ശത്രുക്കളെ ഒറ്റപ്പെടുത്തണം': മന്ത്രി ടി.പി രാമകൃഷ്ണൻ

Last Updated:

സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി

കോഴിക്കോട്: മാരകമായ നിപ വൈറസ് ബാധയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകിയ സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ.
ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഭീഷണി മുഴക്കി അതിക്രമത്തിന് മുതിർന്നത്. അതിക്രമം തടയാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.എം മനുവിനെ പ്രതിഷേധക്കാർ കൈയേറ്റം ചെയ്തു.
നിപ ബാധിച്ചവരെ ചികിത്സിക്കുന്നതിനിടയിൽ രോഗബാധിതയായ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ രക്തസാക്ഷിത്വം നാടിനെയാകെ കണ്ണീരണിയിച്ചതാണ്. ലോകമാകെ ആദരവോടെയാണ് ലിനിയെ കാണുന്നത്. ലിനി രോഗബാധിതയായപ്പോഴും മരണത്തിന് കീഴടങ്ങിയ ശേഷവും തങ്ങളുടെ കൂടെ നിന്നത് ആരോഗ്യ മന്ത്രി കെ കെ. ശൈലജ ടീച്ചർ ആണെന്നും മന്ത്രിയെ അധിക്ഷേപിച്ച കെ.പി.സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ തങ്ങളെ  വിളിക്കുക പോലും ചെയ്തില്ലെന്നും പറഞ്ഞതിനാണ് സജീഷിനു നേരെ അതിക്രമം കാണിച്ചത്.
advertisement
TRENDING:'സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]International Yoga Day | യോഗ നിത്യജീവിതത്തിൽ അനിവാര്യമോ? [NEWS]അയ്യപ്പന്‍ നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]
ലിനിയുടെ കുടുംബത്തെ വേട്ടയാടുന്നവർ നാടിൻറെ ശത്രുക്കളാണ്. നിപ വൈറസ് ബാധയും കോവിഡ്- 19 ഉം പ്രതിരോധിക്കുന്നതിൽ ലോക മാതൃക സൃഷ്ടിച്ച കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന് നേതൃത്വം നൽകുന്ന മന്ത്രി കെ.കെ ശൈലജ ടീച്ചർക്കെതിരെ കെ.പി.സി.സി പ്രസിഡണ്ട് നടത്തിയ അധിക്ഷേപം കേരളത്തിനാകെ അപമാനകരമാണ്.
advertisement
സ്ത്രീത്വത്തെ അപമാനിക്കുകയാണ് മുല്ലപ്പള്ളി ചെയ്തത്. പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങുന്ന ലിനിയുടെ കുടുംബത്തിൻറെ സംരക്ഷണച്ചുമതല തുടർന്നും സമൂഹം നിറവേറ്റുക തന്നെ ചെയ്യും. സജീഷിന് ജോലി ചെയ്യുന്നതിനാവശ്യമായ എല്ലാ സംവിധാനവും സർക്കാർ ഒരുക്കും. ഇത്തരം ഹീനകൃത്യങ്ങളുമായി രംഗത്തിറങ്ങുന്നവരെ ഒറ്റപ്പെടുത്താനും കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുന്നു; നാടിൻറെ ശത്രുക്കളെ ഒറ്റപ്പെടുത്തണം': മന്ത്രി ടി.പി രാമകൃഷ്ണൻ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement