Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ
- Published by:Rajesh V
- news18-malayalam
Last Updated:
Online liquor Sale | പശ്ചിമബംഗാളിൽ ഓൺലൈൻ മദ്യവിൽപനക്കുള്ള അനുമതി ലഭിച്ചു
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഓൺലൈൻ മദ്യ വിതരണ രംഗത്തേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇതിനുള്ള അനുമതി പത്രം Amazon.com Incക്ക് ലഭിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമ ബംഗാളിൽ ഓണ്‍ലൈൻ വഴി മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതി പത്രമാണ് ആമസോണിന് ലഭിച്ചത്.
സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപന നടത്താൻ യോഗ്യതയുള്ള കമ്പനികളുടെ കൂട്ടത്തിൽ ആമസോണുമുണ്ടെന്ന് പശ്ചിമബംഗാൾ ബിവറേജസ് കോർപറേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആലിബാബയുടെ ഇന്ത്യൻ കമ്പനിയായ ബിഗ് ബാസ്ക്കറ്റും സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യ വിൽപന നടത്താൻ അനുമതി നേടിയിട്ടുണ്ടെന്നും കോർപറേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
ജനസംഖ്യയുടെ കാര്യത്തിൽ രാജ്യത്തെ വലിയ നാലാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാൾ. ഒൻപത് കോടിയിലധികം ജനസംഖ്യയാണ് സംസ്ഥാനത്തുള്ളത്. ഓൺലൈൻ വിൽപനക്കുള്ള കരാറുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവയ്ക്കാൻ സംസ്ഥാനം ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ആമസോണ്‍ അധികൃതർ തയാറായിട്ടില്ല.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 20, 2020 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ