തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭ കർശന നിയന്ത്രണത്തിലേക്ക് കടക്കുന്നു. നഗരപ്രദേശത്ത് കോവിഡ് - 19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലും ഹോട്ട് സ്പോട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും ജനങ്ങൾ കൂടുതൽ കരുതൽ പാലിക്കേണ്ടതുണ്ട്.
കടകളിൽ സാധനങ്ങൾ വാങ്ങുവാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തിച്ചേരുന്നവർ കൃത്യമായും സാമൂഹിക അകലം പാലിക്കേണ്ടതാണ്. കടകളിലും മറ്റും സാമൂഹിക അകലം പാലിച്ചു മാത്രമേ ഏത് പ്രവർത്തിയും പാടുള്ളൂ.
You may also like:ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]വിപണിയിൽ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ; കണ്ടെത്തൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റേത് [NEWS] ഇനി ആശങ്ക വേണ്ട; കോവിഡ് ഡ്യൂട്ടിയിലുള്ള KSRTC ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ [NEWS]ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ കടയുടമകൾ കരുതി വയ്ക്കേണ്ടതും കടയിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കോവിഡ് 19 നിയന്ത്രണ പ്രോട്ടോകോൾ കൃത്യമായും പാലിക്കപ്പെടേണ്ടതുമാണ്. എല്ലാ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസുകളും എല്ലാ കടയുടമകളും കോവിഡ് 19 പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
നഗരസഭയുടെ 9496434517 എന്ന സ്ക്വാഡ് ഫോൺ നമ്പറിലേക്ക് വരുന്ന പരാതികൾ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികളും ഉണ്ടാകേണ്ടതാണെന്ന് അറിയിക്കുന്നു. കോവിഡ് 19 പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.