Also Read- ധനുഷിനൊപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും; 'ജഗമേ തന്തിരം' ട്രെയിലർ പുറത്തിറങ്ങി
‘എനിക്ക് ഇൻസ്റ്റഗ്രാമിൽ ആകെ ഒരു പ്രൊഫൈൽ മാത്രമേയുള്ളു. അത് ബ്ലൂ ടിക്ക് ഉള്ള ശാലു മെൽവിൻ എന്ന പ്രൊഫൈലാണ്. മറ്റൊരു പ്രൊഫൈലും എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഇല്ല. അങ്ങനെ ഏതങ്കിലും കണ്ടിട്ടുണ്ടെങ്കിലും അതൊക്കെ ഫേക്ക് ആണ്. അത് വഴി വളരെ മോശപ്പെട്ട ചാറ്റിങ്ങ് ആണ് നടക്കുന്നത്. ഏതെങ്കിലും ഫേക്ക് ഐഡി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെകിൽ അറിയിക്കുക. ഞാൻ റിപ്പോർട്ട് ചെയ്യുന്നതാണ്’- ശാലു കുര്യൻ പറഞ്ഞു.
advertisement
Also Read- മരയ്ക്കാറിന് ലഭിച്ച പുരസ്‌കാരങ്ങൾ രമേശ് സിപ്പി, ഡേവിഡ് ലീൻ എന്നിവർക്ക്: പ്രിയദർശൻ
ഫേക്ക് അക്കൗണ്ടിന്റെ ഇൻസ്റ്റാഗ്രാം ലിങ്കും ശാലു കുര്യൻ കമന്റ് ചെയ്‍തിട്ടുണ്ട്. ജിൻസി എന്ന പേരിലാണ് വ്യാജ അക്കൗണ്ടെന്നും ശാലു കുര്യൻ പറയുന്നു.
Also Read- 'അരം' ഹ്രസ്വചിത്രത്തിന്റെ ടീസർ നടൻ നിവിൻ പോളി റിലീസ് ചെയ്തു
വില്ലത്തി വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ശാലു കുര്യൻ. ക്ലാസിക്കൽ നർത്തകിയും മോഡലുമായ ശാലു കുര്യൻ. മലയാളം, തമിഴ് സീരിയൽ രംഗത്ത് സജീവമാണ്. ജുബിലീ, കബഡി കബഡി,കപ്പൽ മുതലാളി, ആത്മകഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലു തട്ടീം മുട്ടീം പരമ്പരയിൽ വേറിട്ട അഭിനയമാണ് വിധു എന്ന കഥാപാത്രത്തിലൂടെ നടി കാഴ്ചവെക്കുന്നത്.
Also Read- മാധവനെ ട്രോളി ഷാരുഖും സെയ്ഫും; 'പോടോ, വിഡ്ഡികളെ' എന്ന് തിരിച്ചടിച്ച് മാധവൻ, വീഡിയോ കാണാം
അടുത്തിടെയായി പരമ്പരകളിൽ നിന്നും വിട്ടുനിൽക്കുന്ന ശാലുവിന്റെ പുതിയ സന്തോഷം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മകൻ പിറന്ന വിശേഷം ശാലു ആരാധകരുമായി പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ നടി ഇതാ ഇപ്പോൾ ലൈവിലെത്തി പങ്കുവെച്ച ആകുലതകളാണ് ശ്രദ്ധ നടുന്നത്.

