HOME » NEWS » Film » WHEN MADHAVAN INSULTED SHAH RUKH KHAN AND SAIF ALI KHAN IN HILARIOUS VIDEO GH

Happy Birthday Madhavan | മാധവനെ ട്രോളി ഷാരുഖും സെയ്ഫും; 'പോടോ, വിഡ്ഡികളെ' എന്ന് തിരിച്ചടിച്ച് മാധവൻ, വീഡിയോ കാണാം

എല്ലാവർക്കും ഇന്ന് ഞങ്ങളെ അപമാനിക്കണം, താങ്കൾക്ക് തമിഴിൽ ഞങ്ങളെ അപമാനിക്കണമെന്നുണ്ടോ എന്ന് ഷാരൂഖ് ഖാൻ ചോദിക്കുന്നു. ഇതിന് മറുപടിയായി 'പോടോ, വിഡ്ഢികളെ' എന്നായിരുന്നു മാധവന്റെ പരിഹാസ രൂപേണയുള്ള പ്രതികരണം.

News18 Malayalam | Trending Desk
Updated: June 1, 2021, 4:15 PM IST
Happy Birthday Madhavan  | മാധവനെ ട്രോളി ഷാരുഖും സെയ്ഫും; 'പോടോ, വിഡ്ഡികളെ' എന്ന് തിരിച്ചടിച്ച് മാധവൻ, വീഡിയോ കാണാം
വീഡിയോയിൽ നിന്ന്
  • Share this:
ഇന്ന് അമ്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് പ്രശസ്ത തമിഴ് ചലച്ചിത്ര താരം ആർ മാധവൻ. എന്നും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച മാധവൻ തമിഴ് ചലച്ചിത്രങ്ങളിലൂടെയാണ് സിനിമാ ജീവിതത്തിൽ സജീവമായതെങ്കിലും ഏഴ് വ്യത്യസ്ത ഭാഷകളിൽ വേഷമിട്ടു. തുടക്കകാലത്ത് ചോക്ലേറ്റ് ബോയ് പരിവേഷം നൽകിയ റോളുകളിൽ തളച്ചിടപ്പെട്ടെങ്കിലും പിന്നീട് ബോൾഡ് ആയതും വില്ലൻ വേഷങ്ങളും ഉൾപ്പെടെ വ്യത്യസ്ത കഥാപാത്രങ്ങൾ മാധവനെ തേടിയെത്തി. പ്രായത്തെ വെല്ലുന്ന ലുക്കും പ്രതിഭയുള്ള മാധവന്റെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു കഴിവാണ് അദ്ദേഹത്തിന്റെ പൊതുവേദികളിലെ സംസാര വൈഭവം. പൊതുവേദികളിൽ എപ്പോഴും തമാശക്കാരനായ ബോളിവുഡ് താരം ഷാരൂഖ് ഖാനെ കൗണ്ടർ ചെയ്യുന്ന മാധവന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

മുൻകാലങ്ങളിൽ ബോളിവുഡ് അവാർഡ് വേദികളിലും താരനിശകളിലും സ്ഥിരമായി അവതാരകനായി എത്തുന്നയാളായിരുന്നു ഷാരൂഖ് ഖാൻ. ഇത്തരത്തിൽ തനിക്ക് ലഭിക്കുന്ന വേദികളിൽ മറ്റു താരങ്ങളെ പരിഹസിക്കാനും റോസ്റ്റ് ചെയ്യാനുമൊന്നും ഷാരുഖ് ഖാൻ മടിക്കാറില്ല. ഇത്തരമൊരു വേദിയിൽ ഷാരുഖ് ഖാനും സഹ അവതാരകനായ സെയ്ഫ് അലി ഖാനും മാധവനെ കളിയാക്കുന്ന ഒരു സംഭവമുണ്ടായി. എന്നാൽ, ശക്തമായ കൗണ്ടർ ചെയ്യുന്ന മാധവനാണ് സദസിന്റെ കൈയടി മൊത്തം വാങ്ങിയത്. മാത്രമല്ല, വീഡിയോയിൽ അവസാനം ഇരുവരെയും വിഡ്ഡികളെന്ന് മാധവൻ പരിഹസിക്കുന്നുമുണ്ട്.

'പ്രചരണത്തിന് ഹെലികോപ്റ്റർ, എങ്ങനെയും MLA ആക്കും' - എന്നീ വാഗ്ദാനങ്ങൾ; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രിയങ്കയ്ക്ക് കടം ലക്ഷങ്ങൾ

പരിപാടിക്കിടെ മാധവന്റെ ഇനിഷ്യലായ 'ആർ' എന്താണെന്ന് ചോദിക്കുന്ന ഷാരൂഖ് ഖാൻ അതിനെപ്പറ്റി കുറേ തമാശകളും പറയുന്നു. ആർ എന്നതിന്റെ പൂർണരൂപം 'റേറ്റഡ്?, റിയൽ?, റിയലി ടാലന്റഡ്?' എന്നൊക്കെയാണോ എന്ന് ഷാരൂഖ് ഖാൻ മാധവനോട് ചോദിക്കുന്നു. എന്നാൽ ആർ എന്നതിന്റെ പൂർണ്ണരൂപം രംഗനാഥൻ എന്നാണെന്ന് മാധവൻ വിനീതനായി മറുപടി പറയുന്നു. തുടർന്ന് കുറച്ച് തമിഴ് പ്രയോഗങ്ങൾ പഠിപ്പിച്ചു തരാൻ ഇരുവരും മാധവനോട് ആവശ്യപ്പെടുന്നു. താൻ അഭിനയിച്ച 'ലൗ ആജ് കൽ' എന്ന ഹിന്ദി സിനിമയിലെ ഒരു ഡയലോഗ് പറഞ്ഞ് അത് തമിഴിൽ പഠിപ്പിച്ച് തരാൻ സെയ്ഫ് മാധവനോട് പറയുന്നു. മാധവൻ തമിഴിൽ ഡയലോഗ് പറഞ്ഞെങ്കിലും ഒരു വാക്ക് പോലും നേരെ പറയാനാവാതെ ഷാരൂഖും സെയ്ഫും പരിഹാസ്യരാവുന്നതോടെ സദസ്സിന്റെ കൈയടി മൊത്തം മാധവന് ലഭിക്കുന്നു.

Youtube Video


എല്ലാവർക്കും ഇന്ന് ഞങ്ങളെ അപമാനിക്കണം, താങ്കൾക്ക് തമിഴിൽ ഞങ്ങളെ അപമാനിക്കണമെന്നുണ്ടോ എന്ന് ഷാരൂഖ് ഖാൻ ചോദിക്കുന്നു. ഇതിന് മറുപടിയായി 'പോടോ, വിഡ്ഢികളെ' എന്നായിരുന്നു മാധവന്റെ പരിഹാസ രൂപേണയുള്ള പ്രതികരണം. എന്നാൽ മാധവന്റെ തമാശ അതേ അർത്ഥത്തിലെടുത്ത് തങ്ങളുടെ പെർഫോമൻസ് തുടരുകയായിരുന്നു ഇരുവരും.

ലോക്ക്ഡൗൺ വെല്ലുവിളിയായി; മകന് ജീവൻരക്ഷാ മരുന്നുകൾ വാങ്ങുന്നതിന് അച്ഛൻ സൈക്കിൾ ചവിട്ടിയത് 300 കിലോമീറ്റർ

അതേസമയം, 51 വയസ്സിലേക്ക് കടക്കുന്ന മാധവൻ ചലച്ചിത്ര സംവിധാനത്തിലും തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ്. ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ആത്മകഥയെ അടിസ്ഥാനമാക്കി നിർമിച്ച റോക്കട്രി: ദി നമ്പി ഇഫക്ട് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സംവിധാനം ചെയ്തതോടൊപ്പം മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണന്റെ വേഷത്തിലും എത്തുന്നത്. ഷാരൂഖ് ഖാൻ അതിഥി താരമായി എത്തുന്നുവെന്നതും സിനിമയുടെ സവിശേഷതയാണ്.

Keywords: Madhavan, Birthday, Shah Rukh Khan, Video, മാധവൻ, ജന്മദിനം, ഷാരൂഖ് ഖാൻ, വീഡിയോ
Published by: Joys Joy
First published: June 1, 2021, 4:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories