മരയ്ക്കാറിന് ലഭിച്ച പുരസ്‌കാരങ്ങൾ രമേശ് സിപ്പി, ഡേവിഡ് ലീൻ എന്നിവർക്ക് സമർപ്പിച്ച് പ്രിയദർശൻ
- Published by:user_57
- news18-malayalam
Last Updated:
Priyadarshan dedicates the national award for Marakkar to Ramesh Sippy and David Lean | മൂന്നു ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് മരയ്ക്കാർ
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരം സിനിമാ ലോകത്തെ രണ്ടു മഹാരഥന്മാർക്ക് സമർപ്പിച്ച് പ്രിയദർശൻ. ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രമായ 'ഷോലെ' സംവിധാനം ചെയ്ത രമേശ് സിപ്പി, സർ ഡേവിഡ് ലീൻ എന്നിവർക്കായാണ് പുരസ്കാരം സമർപിച്ചത്. തന്നെ വലിയ ഫ്രയിമുകളിൽ സിനിമയെടുക്കാൻ പഠിപ്പിച്ചതിന്റെ ആദര സൂചകമായാണ് സമർപ്പണം.
ദി ബ്രിഡ്ജ് ഓൺ ദി റിവർ കീ, ഡോക്ടർ ഷിവാഗോ പോലുള്ള ലോക ക്ലാസ്സിക്കുകൾ സമ്മാനിച്ച സംവിധായകനാണ് ഡേവിഡ് ലീൻ.
തിയേറ്ററിൽ എത്തിയില്ലെങ്കിലും മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റിയൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി. സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്പെഷ്യൽ എഫക്ടിനുള്ള പുരസ്കാരത്തിനും അർഹനായി.
പ്രിയദർശനും മകൾ കല്യാണിയും മകൻ സിദ്ധാർഥും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയിൽ മഞ്ജു വാര്യർ, കീർത്തി സുരേഷ് എന്നിവരാണ് മറ്റു നായികമാർ. ആശിർവാദ് സിനിമാസിന്റെ പേരിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. 100 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയാണിത്.
advertisement
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാൽ നായകനാവുന്ന 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയുടെ റിലീസ് തിയതി കഴിഞ്ഞ വർഷം മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേർന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു.
ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മരയ്ക്കാർ മാർച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും രണ്ടു തവണ മാറ്റിവയ്‌ക്കേണ്ടി വന്നു.
advertisement
ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക. ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം.
Summary: 'Dedicating my national award for ‘Marakkar - Lion of the Arabian Sea ’ category- “Feature film of the year ” to the great filmmakers Remesh Sippy of Sholay and the master director David Lean who taught me how to shoot big frames,' director Priyadarshan wrote this note after dedicating the national award for his movie the the big names in world cinema
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2021 4:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മരയ്ക്കാറിന് ലഭിച്ച പുരസ്‌കാരങ്ങൾ രമേശ് സിപ്പി, ഡേവിഡ് ലീൻ എന്നിവർക്ക് സമർപ്പിച്ച് പ്രിയദർശൻ


