TRENDING:

പിറന്ന മണ്ണിൽ പ്രേം നസീറിന് സ്മാരകം; പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം

Last Updated:

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രേം നസീര്‍ സിനിമകളിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയ 'നിത്യഹരിതം' എന്ന ഫോട്ടോ എക്‌സിബിഷനും ഉണ്ടായിരിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയിലെ നിത്യഹരിതനായകന്‍ പത്മഭൂഷണ്‍ പ്രേം നസീറിന്റെ (Prem Nazir) ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ജന്മനാടായ ചിറയിന്‍കീഴില്‍ നിര്‍മ്മിച്ച സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം 2026 മാര്‍ച്ച് 11 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വി. ശശി എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രേം നസീര്‍ സിനിമകളിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയ 'നിത്യഹരിതം' എന്ന ഫോട്ടോ എക്‌സിബിഷനും ഉണ്ടായിരിക്കും.
പ്രേം നസീര്‍
പ്രേം നസീര്‍
advertisement

ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്. സ്വാഗതം ആശംസിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ. റസൂല്‍ പൂക്കുട്ടി ആമുഖഭാഷണം നടത്തും. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ്. റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. മധു, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മധുപാല്‍, ഗീത സുരേഷ് (പ്രസിഡന്റ്, ചിറയിന്‍കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ), എസ്. സിന്ധു (പ്രസിഡന്റ്, ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്ത്), ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി സി.അജോയ്, ആര്‍ സുഭാഷ് (ചെയര്‍മാന്‍, പ്രേംനസീര്‍ അനുസ്മരണ കമ്മിറ്റി, ഷീല എസ് (ജില്ലാ പഞ്ചായത്ത് അംഗം), നിശ റീജു (ബ്‌ളോക്ക് പഞ്ചായത്ത് അംഗം), ജ്യോതി ലക്ഷ്മി(വാര്‍ഡ് മെമ്പര്‍) തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

advertisement

ആകെ അഞ്ചു കോടി 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്മാരക സമുച്ചയത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പില്‍നിന്ന് ഒരു കോടി 32 ലക്ഷം രൂപയും ചിറയിന്‍കീഴ് എം.എല്‍.എ. വി. ശശിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി 58 ലക്ഷം രൂപയും വിനിയോഗിച്ചിട്ടുണ്ട്. രണ്ട് കോടി 50 ലക്ഷം രൂപയുടെ രണ്ടാംഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The first phase of the cultural complex built in the memory of Padma Bhushan Prem Nazir, the evergreen hero of Malayalam cinema, in his hometown Chirayinkeezhu will be inaugurated on Wednesday, March 11, 2026 at 5 pm. Minister for Culture Saji Cherian will inaugurate the complex

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പിറന്ന മണ്ണിൽ പ്രേം നസീറിന് സ്മാരകം; പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം
Open in App
Home
Video
Impact Shorts
Web Stories