കോവിഡ് നെഗറ്റീവായതിന്‍റെ റിപ്പോർട്ട് അദ്ദേഹം ഫേസ്ബുക്ക് വഴി ഷെയർ ചെയ്യുകയും ചെയ്തു. അധികൃതർ ആവശ്യപ്പെടാതെ തന്നെ ടെസ്റ്റിന് വിധേയനാകുകയായിരുന്നു പൃഥ്വിരാജ്.
വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഫലം നെഗറ്റീവായെങ്കിലും ക്വറന്‍റീൻ പൂർത്തിയാക്കേണ്ടതുണ്ടെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജോർദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിലും ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലും പൃഥ്വി ആരോഗ്യം ശ്രദ്ധിച്ചിരുന്നു. മെലിഞ്ഞുണങ്ങിയ രൂപത്തിൽ നിന്നും ജിം വർക്ക്ഔട്ട് ചെയ്ത് പൃഥ്വി ആരോഗ്യം മെച്ചപ്പെടുത്തി.
advertisement
ആടുജീവിതത്തിൽ നജീബ് ആവാൻ വേണ്ടി മെലിഞ്ഞുണങ്ങിയ പൃഥ്വി ജോർദാനിൽ നിന്ന് തന്നെ ജിം പരിശീലനം തുടങ്ങിയിരുന്നു. നാട്ടിൽ എത്തിയപ്പോഴേക്കും പൃഥ്വി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.
TRENDING:താഴത്തങ്ങാടി കൊലപാതകം: ദമ്പതികളുടെ ഫോണുകൾ എവിടെ? കൊലയാളി എത്തിയത് രണ്ടുപേരെയും വധിക്കണം എന്ന ലക്ഷ്യത്തോടെയോ? [NEWS]അധ്യാപികമാരെ അവഹേളിച്ചത് വിദ്യാർത്ഥികൾ; ഗ്രൂപ്പിന്റെ അഡ്മിൻ മലപ്പുറം സ്വദേശി [NEWS]കണ്ണില്ലാത്ത കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് കഴിക്കാൻ നൽകിയത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ [NEWS]
നാട്ടിലെത്തിയ പൃഥ്വിരാജ് വിമാനത്താവളത്തിൽ നിന്നും സ്വന്തമായി കാർ ഓടിച്ചാണ് ഹോട്ടലിലേക്ക് പോയത്.