വർഷങ്ങൾ കൊണ്ട് സിനിമാ ലോകം പണവും പ്രശസ്തിയും തന്നു. പക്ഷെ യഥാർത്ഥ ജീവിതം സർവശക്തനായ സ്രഷ്‌ടാവിനെ പിന്തുടരാനുള്ളതാണെന്ന നിലപാടിൽ സന ഖാൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അധികം വൈകാതെ തന്നെ വിവാഹവുമുണ്ടായി.
ഇപ്പോൾ ഭർത്താവുമൊത്തുള്ള സനയുടെ കാർ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കണ്ടാൽ തീർത്തും മനസ്സിലാവാത്ത രീതിയിലാണ് താരത്തിന്റെ ലുക്ക്.
മാനവികതയെ സേവിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നു സന അന്ന് പറഞ്ഞിരുന്നു. സ്പെഷ്യൽ OPS എന്ന സീരീസിലാണ് സന ഏറ്റവും ഒടുവിലായി വേഷമിട്ടത്. ബിഗ് ബോസ് സീസൺ ആറിലെ മത്സരാർത്ഥിയുമായിരുന്നു. സൽമാൻ ഖാന്റെ ജയ് ഹോയിലും സന തിളങ്ങിയിട്ടുണ്ട്.
സിൽക്ക് സ്മിതയായി വെള്ളിത്തിരയിലെത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് സന. ബോളിവുഡ് താരവും മോഡലുമായി തിളങ്ങിയ താരം വളരെ പെട്ടെന്നാണ് ഗ്ലാമറിന്റെ ലോകം അവസാനിപ്പിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞത്. പ്രഖ്യാപനത്തിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ടുള്ള സകല ഇൻസ്റ്റഗ്രാം പോസ്റ്റും സന ഡിലീറ്റ് ചെയ്തിരുന്നു.
